കത്ത് വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി, വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കും

കത്ത് വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി, വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കും

ആരെയും പ്രതി ചേര്‍ക്കാതെയാകും കേസ് എടുക്കുക
Updated on
1 min read

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് കേസ് എടുക്കും. മേയറുടെ കത്ത് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. വ്യാജരേഖ ചമയ്ക്കലിനാകും കേസെടുത്ത് അന്വേഷണം. ആരെയും പ്രതിചേര്‍ക്കാതെയാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ഏത് യൂണിറ്റ് അന്വേഷിക്കണമെന്നതില്‍ ക്രൈംബ്രാഞ്ച് മേധാവി തീരുമാനമെടുക്കും. നേരത്തെ, ക്രൈംബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി അനുമതി നൽകിയത്.

കത്ത് വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി, വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കും
നിയമന വിവാദത്തില്‍ നിന്ന് തടിയൂരാന്‍ സിപിഎം; നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മതിയെന്ന് മന്ത്രി എം ബി രാജേഷ്‌

മേയർ ആര്യ രാജേന്ദ്രൻെറ പേരിൽ പ്രചരിക്കുന്ന കത്തിന്റെ ശരിപകർപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. കത്ത് വ്യാജമാണെന്നും, വ്യാജ രേഖ ചമച്ചതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള ശുപാര്‍ശ ക്രൈംബ്രാഞ്ച് ഡിജിപിക്ക് കൈമാറിയിരുന്നു. കത്ത് വ്യാജമാണെന്ന മേയർ ആര്യാ രാജേന്ദ്രന്റെയും കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയത്. നഗരസഭാ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു.

കത്ത് വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി, വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കും
കത്ത് വിവാദം: മേയറുടെ രാജി വേണ്ട; അന്വേഷണം കഴിയും വരെ കാത്തിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്

കത്ത് താന്‍ എഴുതിയതല്ലെന്ന് ആര്യാ രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ലെറ്റര്‍ പാഡിലെ ഒപ്പ് പകര്‍ത്തി ആരെങ്കിലും വ്യാജരേഖയുണ്ടാക്കിയതാവാം എന്നാണ് മേയർ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. കത്ത് ലഭിച്ചിട്ടില്ലെന്നും നിയമനത്തില്‍ ഇടപെടാറില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ മൊഴി നല്‍കിയത്.

മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു.

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ നവംബര്‍ ഒന്നിന് അയച്ച കത്തിന്റെ പകര്‍പ്പാണ് വിവാദമായത്. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും കത്തിലുണ്ട്. ഇതോടെ പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയരുകയും ഇതിനെചൊല്ലി പ്രതിപക്ഷം രംഗത്തെത്തുകയുമായിരുന്നു

logo
The Fourth
www.thefourthnews.in