ആരിഫ് മുഹമ്മദ് ഖാന്‍
ആരിഫ് മുഹമ്മദ് ഖാന്‍

തിരിഞ്ഞ് കുത്തി ഗവർണറുടെ കത്ത്; പ്രതിരോധിച്ച് രാജ്ഭവന്റെ വിശദീകരണം

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവശ്യപ്പെട്ട് നല്‍കിയ കത്ത് രാഷ്ട്രീയ ആയുധമാക്കാൻ ഇടത് പാർട്ടികള്‍
Updated on
1 min read

പിണറായി സര്‍ക്കാരിനെതിരായ ആരിഫ് മുഹമ്മദ് ഖാന്റെ പോരാട്ടത്തില്‍ പ്രധാന ആയുധമായിരുന്നു പിന്‍വാതില്‍ നിയമങ്ങള്‍. സിപിഎം നേതാക്കളും അവരുടെ ബന്ധുക്കളും അനധികൃതമായും നിയമ വിരുദ്ധമായും നിയമനങ്ങള്‍ നേടിയെന്ന് ഗവര്‍ണര്‍ നിരന്തരം ആരോപണം ഉന്നയിച്ചു. നിയമ പോരാട്ടത്തില്‍ മുന്‍തൂക്കം പലപ്പോഴും ആരിഫ് മുഹമ്മദ് ഖാനായിരുന്നു. സര്‍ക്കാരും സമ്മര്‍ദ്ദത്തിലായി. രാജ്ഭവന്‍ വരെ ഉപരോധിച്ചിട്ടും ആരിഫ് മുഹമ്മദ് ഖാന് അനക്കമുണ്ടായില്ല. എന്നാല്‍ സ്ഥിര നിയമനത്തിനായി മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നതോടെ രാജ്ഭവന്‍ അല്‍പ്പം ഉലയുന്നുണ്ട്

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് സ്ഥിര നിയമനത്തിന് കത്ത് നല്‍കിയതെന്നാണ് രാജ്ഭവന്‍ നല്‍കുന്ന വിശദീകരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് കുടുംബശ്രീ വഴി എത്തിയ ജീവനക്കാര്‍. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലെത്തുന്നതിന് മുന്‍പ് തന്നെ നിയമിച്ച ജീവനക്കാരായതിനാല്‍ സ്ഥിര നിയമനത്തിന് കത്ത് നല്‍കിയതില്‍ അപാകതയില്ലെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നതും. എന്നാല്‍ വിവാദ കത്ത് ഇടത് പാർട്ടികള്‍ രാഷ്ട്രീയ ആയുധമാക്കിക്കഴിഞ്ഞു. വിഷയം ഏറ്റെടുത്ത ഡിവൈഎഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി സമര പ്രഖ്യാപനം തടത്തുകയും ചെയ്തു. വരും ദിവസങ്ങളില്‍ ഗവർണർ ഉയർത്തിവരുന്ന വിമർശനങ്ങള്‍ക്ക് പ്രതിരോധം തീർക്കാനും സിപിഎമ്മിനാകും.

logo
The Fourth
www.thefourthnews.in