കാലിക്കറ്റ് സര്‍വകലാശാലയിലെ സ്ഥിര പരാജിതര്‍
ഒരു നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി സ്വന്തമായി മണ്ണ് വിട്ട് നല്‍കിയരുടെ പിന്‍മുറക്കാരടക്കം ഇതിലുണ്ട്. 1986ല്‍ പ്യൂണ്‍ തസ്തികയില്‍ ദിവസവേതനത്തിന് സി.എല്‍.ആര്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറാക്കിയ 3600 പേരുടെ പട്ടികയില്‍ ആകെ കുറച്ച് പേര്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.
കാലിക്കറ്റ് സര്‍വകലാശാല അന്‍പത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. മൂന്ന് പതിറ്റാണ്ടിലധികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഒരുപറ്റം മനുഷ്യരുടെ അധ്വാനം കൂടെയാണ് ഇന്ന് കാണുന്ന സര്‍വകലാശാല. എന്നാല്‍ തങ്ങളുടെ ജീവിത്തിന്റെ ഒരായുസ്സ് മുഴുവന്‍ സര്‍വകലാശാലയില്‍ ചെലവഴിച്ചവരില്‍ പലരും നിരാശയോടെ പടിയിറങ്ങുകയാണ്.
അവസാന അഞ്ച് വര്‍ഷമായി ഓരോ വര്‍ഷവും പതിനഞ്ച് രൂപയാണ് ഇവരുടെ തുച്ഛമായ ശമ്പളത്തിലുണ്ടായ വര്‍ധനവ്. സ്ഥിരനിയമനങ്ങളിലേക്ക് പരിഗണിക്കപ്പെടാത്ത ഇവരുടെ തൊഴില്‍ കാലവധി രണ്ടോ മൂന്നോ വര്‍ഷമേ അവശേഷിക്കുന്നുള്ളൂ.