ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിൽ ശിവശങ്കറിന്റെ ആവശ്യം
Updated on
1 min read

ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പറഞ്ഞത്.

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ലൈഫ് മിഷന്‍ കോഴ കേസ്; എം ശിവശങ്കര്‍ അറസ്റ്റില്‍

വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ലൈഫ് മിഷന്‍ പദ്ധതിക്ക് വേണ്ടി യുഎഇ റെഡ് ക്രസന്റ് നല്‍കിയ ഫണ്ടില്‍നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നാരോപിച്ചാണ് ഇ ഡി ഫെബ്രുവരി 14ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് രണ്ടിന് അഡീഷണൽ സെഷന്‍സ് കോടതി ശിവശങ്കറിന്റെ ജാമ്യഹർജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ലൈഫ് മിഷന്‍ കോഴ കേസ്: എം ശിവശങ്കര്‍ റിമാന്‍ഡില്‍, ഇ ഡി കസ്റ്റഡി നീട്ടി ചോദിച്ചില്ല

തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിൽ ശിവശങ്കറിന്റെ ആവശ്യം. ആരോഗ്യസ്ഥിതി സംബന്ധിച്ച വാദം അവാസ്തവമാണെന്ന് ഇ ഡി അറിയിച്ചതിനെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകള്‍ കോടതി കീഴ്‌ക്കോടതിയില്‍നിന്ന് വരുത്തി പരിശോധിച്ചിരുന്നു.

അഴിമതിയിലൂടെയുണ്ടാക്കിയ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം നടന്നുവെന്നാണ് ഇ ഡിയുടെ ആരോപണം. എന്നാല്‍, സ്വര്‍ണക്കടത്ത് കേസില്‍ തന്നെ നേരത്തെ അറസ്റ്റ് ചെയ്തതാണെന്നും പുതിയ ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നുമാണ് ശിവശങ്കറിന്റെ വാദം.

logo
The Fourth
www.thefourthnews.in