ലൈഫ് മിഷന്‍  അഴിമതി; യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ലൈഫ് മിഷന്‍ അഴിമതി; യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍.
Updated on
1 min read

ലൈഫ് മിഷന്‍ കോഴക്കേസില്‍ വീണ്ടും അറസ്റ്റ്. യുണിടാക് എംഡി സന്തോഷ് ഈപ്പനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്.

ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വന്തമാക്കിയ സന്തോഷ് ഈപ്പന്‍ നാല് കോടിയോളം രൂപ കോഴ നല്‍കിയതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുഎഇ. കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ആക്ഷേപം. ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നേരത്തെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഞ്ചാം പ്രതിയാണ് എം ശിവശങ്കര്‍. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, യദു കൃഷ്ണന്‍, യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് ഷൗക്രി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ലൈഫ് മിഷന്‍  അഴിമതി; യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍
ലൈഫ് മിഷന്‍ കോഴ കേസ്; എം ശിവശങ്കര്‍ അറസ്റ്റില്‍

സ്വര്‍ണക്കടക്കമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ശിവശങ്കറിന്റെയും സ്വപ്ന സുരേഷിന്റെ പേരിലുളള ലോക്കറില്‍ നിന്നും ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. ഇത് കോഴപ്പണമാണ് എന്നായിരുന്നു സ്വപ്ന സുരേഷിന്റെ മൊഴി. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി 6 കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍.

logo
The Fourth
www.thefourthnews.in