എ വിജയരാഘവന്റെയും ഫ്രാൻസിസ് ജോർജിന്റെയും അപരന്മാരുടേത് ഉൾപ്പെടെ 86 പത്രികകള്‍ തള്ളി; സംസ്ഥാനത്ത് 204 സ്ഥാനാര്‍ഥികള്‍

എ വിജയരാഘവന്റെയും ഫ്രാൻസിസ് ജോർജിന്റെയും അപരന്മാരുടേത് ഉൾപ്പെടെ 86 പത്രികകള്‍ തള്ളി; സംസ്ഥാനത്ത് 204 സ്ഥാനാര്‍ഥികള്‍

നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും
Updated on
2 min read

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയിൽ സംസ്ഥാനത്ത് 86 പേരുടെ പത്രിക തള്ളി. പാലക്കാട്ട് സിപിഎം സ്ഥാനാർഥി എ വിജയരാഘവന്റെയും കോട്ടയത്ത് യുഡിഎഫ് ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരുടെ പത്രികകൾ തള്ളി. വടകരയിൽ സിപിഎം സ്ഥാനാർഥി കെകെ ശൈലജയുടെ അപരയുടെ പത്രിക സ്വീകരിച്ചു.

വ്യാഴാഴ്ച വൈകിട്ട് മൂന്നിന് നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ 290 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്.സൂക്ഷ്മപരിശോധന പൂർത്തിയായതോടെ സംസ്ഥാനത്ത് 204 പേരുടെ പത്രികയാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. ഇതോടെ അന്തിമ സ്ഥാനാർഥിപ്പട്ടികയ്ക്ക് രൂപമാകും.

എ വിജയരാഘവന്റെയും ഫ്രാൻസിസ് ജോർജിന്റെയും അപരന്മാരുടേത് ഉൾപ്പെടെ 86 പത്രികകള്‍ തള്ളി; സംസ്ഥാനത്ത് 204 സ്ഥാനാര്‍ഥികള്‍
'തോമസ് ഐസക്കിനെ എന്തിന് ചോദ്യം ചെയ്യണം?' ഇ ഡി ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

കോട്ടയത്താണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. 14 പേർ. ഇവിടെ മൂന്നു പേരുടെ പത്രിക തള്ളി. തിരുവനന്തപുരത്ത് ഒന്‍പത് പത്രിക തള്ളിയതോടെ സ്ഥാനാര്‍ഥികളുടെ എണ്ണം 13 ആയി. മറ്റ് മണ്ഡലങ്ങളിലെ നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണവും ബ്രാക്കറ്റില്‍ തള്ളിയ പത്രികകളും: ആറ്റിങ്ങൽ 7 (7), കൊല്ലം 12 (3), പത്തനംതിട്ട 8 (2), മാവേലിക്കര 10 (4), ആലപ്പുഴ 11(3), ഇടുക്കി 8 (4), എറണാകുളം 10 (4), ചാലക്കുടി 12 (1), തൃശൂർ 10 (5), ആലത്തൂർ 5 (3), പാലക്കാട് 11(5), പൊന്നാനി 8 (12), മലപ്പുറം 10 (4), വയനാട് 10 (2), കോഴിക്കോട് 13 (2), വടകര 11 (3), കണ്ണൂർ 12 (6), കാസർകോട് 9(4).

തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 പേരാണ് കേരളത്തിൽ ആകെ വോട്ടർമാരായി ഉള്ളത്. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽനിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ട്. അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്.

ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 പേർ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ-367. സ്ത്രീ പുരുഷ അനുപാതം 1,000:1,068.

കൂടുതൽ വോട്ടർമാർ ഉള്ള ജില്ല - മലപ്പുറം (33,93,884), കുറവ് വോട്ടർമാർ ഉള്ള ജില്ല - വയനാട് (6,35,930), കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ള ജില്ല - മലപ്പുറം(16,97,132), കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല - തിരുവനന്തപുരം(94), ആകെ പ്രവാസി വോട്ടർമാർ -89,839, പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല - കോഴിക്കോട് (35,793). 80 വയസ്സിന് മുകളിൽ പ്രായമുള്ള 6,27,045 വോട്ടർമാരുണ്ട്.

എ വിജയരാഘവന്റെയും ഫ്രാൻസിസ് ജോർജിന്റെയും അപരന്മാരുടേത് ഉൾപ്പെടെ 86 പത്രികകള്‍ തള്ളി; സംസ്ഥാനത്ത് 204 സ്ഥാനാര്‍ഥികള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പത്രിക സമർപ്പിച്ചത് 290 പേർ; കൂടുതൽ തിരുവനന്തപുരത്ത്

അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കുവാൻ അവസരം നൽകിയിരുന്നു. വോട്ടർ പട്ടിക ശുദ്ധീകരണത്തിനുള്ള നടപടികളും നിരന്തരം സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്പെഷ്യൽ സമ്മറി റിവിഷൻ കാലയളവിൽ സോഫ്റ്റ് വെയർ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എൻട്രികൾ, ഫോട്ടോ സമാനമായ എൻട്രികൾ എന്നിവ ബിഎൽഒ മാർ വഴി പരിശോധിച്ച് അധികമായി പട്ടികയിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി.

ലോക്സഭാ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ വിവരം: തിരുവനന്തപുരം- 14,30,531, ആറ്റിങ്ങൽ- 13,96,807, കൊല്ലം- 13,26,648, പത്തനംതിട്ട-14,29,700, മാവേലിക്കര-13,31,880, ആലപ്പുഴ-14,00,083, കോട്ടയം-12,54,823, ഇടുക്കി-12,50,157, എറണാകുളം-13,24,047, ചാലക്കുടി-13,10,529, തൃശൂർ-14,83,055, ആലത്തൂർ-13,37,496, പാലക്കാട്-13,98,143 പൊന്നാനി-14,70,804 മലപ്പുറം-14,79,921 കോഴിക്കോട്-14,29,631 വയനാട്-14,62,423, വടകര-14,21,883, കണ്ണൂർ-13,58,368, കാസർകോഡ്-14,52,230.

logo
The Fourth
www.thefourthnews.in