ലൈംഗിക പീഡന പരാതി: ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെതിരെ ലുക്ക് ഔട്ട്  നോട്ടീസ്

ലൈംഗിക പീഡന പരാതി: ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പീഡനക്കേസിലെ ഇരയ്ക്കു നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫിസിലെത്തിച്ചു പീഡിപ്പിച്ചെന്ന കേസിലാണ് നടപടി
Updated on
1 min read

ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. പുത്തൻകുരിശ് ഡിവൈഎസ്പിയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിൽ പി ജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു. സമയപരിധി കഴിഞ്ഞിട്ടും കീഴടങ്ങാത്തതിനെ തുടർന്നാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. പീഡനക്കേസിലെ ഇരയ്ക്കു നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫിസിലെത്തിച്ചു പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.

ലൈംഗിക പീഡന പരാതി: ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെതിരെ ലുക്ക് ഔട്ട്  നോട്ടീസ്
ലൈംഗികാതിക്രമക്കേസ്: ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡറെ രാജിവയ്പിച്ചു

സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹർജിയിലാണ് കോടതി മനുവിന് കൂടുതൽ സമയം അനുവദിച്ചത്. നേരത്തെ കേസിൽ മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് തള്ളിയിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് പ്രതി ഗുരുതര കുറ്റകൃത്യം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമാപേക്ഷ തള്ളിയത്.

ബലാത്സംഗം, ഐടി നിയമം അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് ചോറ്റാനിക്കര പോലീസ് മനുവിനെതിരെ കേസ് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. 2018 ലാണ് പെൺകുട്ടി പീഡനത്തിനിരയായത്. ഈ കേസിൽ നിയമസഹായം നൽകാനെന്ന പേരിൽ എറണാകുളം കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് പരാതി. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറൽ എസ് പിക്കാണ് സംഭവം സംബന്ധിച്ച് പരാതി നൽകിയിട്ടുള്ളത്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

ലൈംഗിക പീഡന പരാതി: ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെതിരെ ലുക്ക് ഔട്ട്  നോട്ടീസ്
നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസ്: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന് മുന്‍കൂര്‍ ജാമ്യമില്ല

അഭിഭാഷകന്റെ ഓഫീസിൽ ആദ്യമായി എത്തിയ പെൺകുട്ടിയെ അന്ന് തന്നെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസിൽ നിന്ന് മാതാപിതാക്കളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ട ശേഷം കടന്നു പിടിച്ചു. കേസ് തീർപ്പാക്കി തരാമെന്നും അത് കേൾക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. 5 വർഷമായ കേസ് ആയതിനാൽ പെൺകുട്ടി പ്രതിസ്ഥാനത്ത് ആകുമെന്ന ഭയപ്പെടുത്തിയായിരുന്നു ലൈംഗീക അതിക്രമം .

ലൈംഗിക പീഡന പരാതി: ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെതിരെ ലുക്ക് ഔട്ട്  നോട്ടീസ്
ബാധ്യത തീര്‍ക്കാന്‍ മറ്റുവഴിയില്ല; പൊതുമേഖലാ സ്ഥാപനത്തിന്റെ ഭൂമി വിൽക്കാൻ കേരള സർക്കാർ

കേസിന്റെ കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് കാട്ടി ഓഫീസിലേക്ക് വിളിപ്പിക്കുകയും അച്ഛനെ പറഞ്ഞു വിട്ട ശേഷം ബാലാത്സംഗം ചെയ്യുകയും ചെയ്തു. അലറികരഞ്ഞു എതിർക്കാൻ ശ്രമിച്ചെങ്കിലും പി ജി മനു ക്രൂരമായി ഉപദ്രവിച്ചു. തുടർന്ന് നിരന്തരം വാട്സ്ആപ്പ് ചാറ്റുകളും കോളുകളുമായി അഭിഭാഷകന്റെ ഉപദ്രവം തുടർന്നു. മാതാപിതാക്കൾ ഇല്ലാത്ത തക്കം നോക്കി വീട്ടിൽ വന്ന അഭിഭാഷകൻ ഒക്ടോബർ 24 ന് ശാരീരിക ഉപദ്രവം ഏല്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു എന്നും പരാതിയിൽ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in