ചുരം കടക്കില്ലെന്ന് ആശങ്ക ; ദേശീയപാതയില്‍ കുടുങ്ങി ലോറികള്‍

18 ദിവസമായി തെരുവോരത്ത് കിടക്കുന്ന ലോറിക്കും യന്ത്രങ്ങള്‍ക്കും കാവല്‍കിടക്കുകയാണ് 12 തൊഴിലാളികള്‍

കര്‍ണാടകയിലെ നഞ്ചന്‍കോടുള്ള നെസ്ലെ ഫാക്ടറിയിലേക്ക് ഭീമന്‍ യന്ത്രങ്ങളുമായി എത്തിയ ലോറികളാണ് വയനാട് ചുരം കയറാന്‍ അനുമതിയില്ലാതെ പ്രതിസന്ധിയിലായത്. ലോറികള്‍ ചുരത്തില്‍ കുടുങ്ങാന്‍ ഇടയുണ്ടെന്ന് കാണിച്ച് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നൽകിയ പരാതി പരിഗണിച്ച് ജില്ലാ ഭരണകൂടം ലോറികള്‍ക്ക് യാത്രാനുമതി നിഷേധിച്ചു. ഇതോടെ ചുരത്തിന് താഴെ ദേശീയപാതയിൽ രണ്ടാഴ്ചായിലേറെയായി കുടുങ്ങി കിടക്കുകയാണ് രണ്ട് ലോറികളും 12 തൊഴിലാളികളും

Related Stories

No stories found.
logo
The Fourth
www.thefourthnews.in