കന്നുകാലികളില്‍ ചർമമുഴ രോഗം; ലക്ഷദ്വീപിൽ കശാപ്പ്  നിരോധിച്ചു

കന്നുകാലികളില്‍ ചർമമുഴ രോഗം; ലക്ഷദ്വീപിൽ കശാപ്പ് നിരോധിച്ചു

മംഗളൂരുവില്‍ നിന്ന് ദ്വീപിലെത്തിച്ച പശുക്കളിലൂടെയാണ് രോഗം പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.
Updated on
1 min read

ലക്ഷദ്വീപിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിരോധനം. ചർമമുഴ രോഗം കൂടുതൽ കാലികളിലേക്ക് പടരുന്ന സാഹചര്യത്തിലാണ് നടപടി. കന്നുകാലികളെ വന്‍കരയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കൊണ്ടുപോകുന്നതും മൃഗങ്ങളെ അറുത്ത് ഇറച്ചിയാക്കുന്നതും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു എന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ രാകേഷ് കുമാര്‍ ഡാനിക്‌സ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കവരത്തി, കല്‍പേനി, ആന്ത്രോത്ത്, കടമത്ത് ദ്വീപുകളില്‍ നിരവധി പശുക്കള്‍ ഇതിനോടകം രോഗം ബാധിച്ചു ചത്തു

അനിമല്‍ ഹസ്ബന്‍ഡറി യൂണിറ്റുകൾ എല്ലാ ദ്വീപുകളിലെയും എല്‍എസ്ഡി ബാധിച്ച കന്നുകാലികളെ ശേഖരിക്കുന്നതിന് പ്രത്യേക ഷെഡ് ഉണ്ടാക്കണം. എ എച്ച് യൂണിറ്റുകളുടെ ചുമതലയുള്ള ജീവനക്കാര്‍ പ്രതിദിന രോഗ റിപ്പോര്‍ട്ട് എല്ലാ ദിവസവും ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.

കവരത്തി, കല്‍പേനി, ആന്ത്രോത്ത്, കടമത്ത് ദ്വീപുകളില്‍ നിരവധി പശുക്കള്‍ ഇതിനോടകം രോഗം ബാധിച്ചു ചത്തു. വിവിധ ദ്വീപുകളില്‍ രോഗബാധയുള്ള പശുക്കള്‍ അവശനിലയിലാണ്. ലക്ഷദ്വീപ് മൃഗസംരക്ഷണവകുപ്പ് എല്ലാ ദ്വീപിലേക്കും ഇതിനോടകം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് ദ്വീപിലെത്തിച്ച പശുക്കളിലൂടെയാണ് രോഗം പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.

logo
The Fourth
www.thefourthnews.in