ചിന്ത ഇറങ്ങി; എം ഷാജർ പുതിയ യുവജന കമ്മിഷൻ അധ്യക്ഷൻ

ചിന്ത ഇറങ്ങി; എം ഷാജർ പുതിയ യുവജന കമ്മിഷൻ അധ്യക്ഷൻ

ചിന്താ ജെറോമിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം
Updated on
1 min read

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷനായി എം ഷാജറിനെ നിയമിച്ചു. മൂന്ന് വര്‍ഷം വീതം രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ അധ്യക്ഷ ചിന്താ ജെറോമിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമനം. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമാണ് എം ഷാജര്‍.

ചിന്ത ഇറങ്ങി; എം ഷാജർ പുതിയ യുവജന കമ്മിഷൻ അധ്യക്ഷൻ
ഇനി ചിന്ത പറയട്ടെ; വിവാദങ്ങളോട് പ്രതികരിച്ച് ചിന്താ ജെറോം

മൂന്ന് വര്‍ഷമാണ് കമ്മീഷന്‍ അധ്യക്ഷന്റെ കാലാവധി. 2016ലാണ് ചിന്ത ജെറോമിനെ യുവജന കമ്മീഷന്‍ അധ്യക്ഷയായി സര്‍ക്കാര്‍ നിയമിച്ചത്. കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടാം ടേമിന്റെ കാലാവധി അവസാനിച്ചുവെങ്കിലും പുതിയ അധ്യക്ഷനെ നിയമിക്കുന്നത് വരെയോ പരമാവധി ആറ് മാസമോ തുടരാമെന്ന വ്യവസ്ഥയുള്ളതുകൊണ്ട് പദവിയില്‍ തുടരുകയായിരുന്നു.

ചിന്ത ഇറങ്ങി; എം ഷാജർ പുതിയ യുവജന കമ്മിഷൻ അധ്യക്ഷൻ
'സംഭവിച്ചത് മാനുഷികമായ പിഴവ്, തെറ്റ് ചൂണ്ടിക്കാട്ടിയവരോട് നന്ദി'; പിഎച്ച്ഡി വിവാദത്തില്‍ വിശദീകരണവുമായി ചിന്താ ജെറോം

യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ നിരവധി വിവാദങ്ങളില്‍ ചിന്ത അകപ്പെട്ടിരുന്നു. മുന്‍കാല പ്രാബല്യത്തോടെയുള്ള ഉയര്‍ന്ന ശമ്പളം, പിഎച്ച്ഡി പ്രബന്ധത്തിലെ പിശക്, റിസോര്‍ട്ടിലെ താമസം തുടങ്ങിയ വിവാദങ്ങൾ ചിന്തയെയും പാർട്ടിയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

ചിന്ത ഇറങ്ങി; എം ഷാജർ പുതിയ യുവജന കമ്മിഷൻ അധ്യക്ഷൻ
ചിന്താ ജെറോം ആവശ്യപ്പെട്ടെന്ന് സര്‍ക്കാര്‍; യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് അധിക ശമ്പളമായി 8.50 ലക്ഷം അനുവദിച്ചു
logo
The Fourth
www.thefourthnews.in