കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല

കള്ളപ്പണ നിരോധന നിയമത്തിന്റെ കേസുകള്‍ പരിഗണിക്കാന്‍ അധികാര പരിധിയുള്ള ബെഞ്ചിന്റെ മുന്‍പാകെ കേസ് തിങ്കളാഴ്ച ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി
Updated on
1 min read

ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിച്ചില്ല. കള്ളപ്പണ നിരോധന നിയമത്തിന്റെ കീഴില്‍ വരുന്ന കേസായതിനാല്‍ അധികാരപരിധിയല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഒഴിഞ്ഞത്. ഈ കേസില്‍ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകളല്ല മുഖ്യമായി ചേര്‍ത്തിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പണ നിരോധന നിയമത്തിന്റെ കേസുകള്‍ പരിഗണിക്കാന്‍ അധികാരപരിധിയുള്ള ബെഞ്ചിന്റെ മുന്‍പാകെ ഈ കേസ് തിങ്കളാഴ്ച ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.

ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്നലെയാണ് ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. . മാര്‍ച്ച് രണ്ടിന് അഡീ. സെഷന്‍സ് കോടതി ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.

logo
The Fourth
www.thefourthnews.in