സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു
Updated on
1 min read

മലയാള ചലചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവര പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സുകൃതം സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്‍ മമ്മൂട്ടിക്കും തിരക്കഥാകൃത്ത് എംടിക്കുമൊപ്പം ഹരികുമാര്‍.
സുകൃതം സിനിമയുടെ ചിത്രീകരണ വേളയില്‍ നടന്‍ മമ്മൂട്ടിക്കും തിരക്കഥാകൃത്ത് എംടിക്കുമൊപ്പം ഹരികുമാര്‍.

1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍പ്പൂവാണ് ആദ്യ ചിത്രം. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്‌നേഹപൂര്‍വം മീര എന്നിവയാണ് ശ്രദ്ധേമായ മറ്റ് സിനിമകള്‍. സംവിധാനത്തിന് പുറമേ ഇരുപതിലധികം സിനിമകളില്‍ തിരക്കഥയെഴുതിയിട്ടുണ്ട്.

തകഴിക്കും എംടിക്കുമൊപ്പം ഹരികുമാര്‍.
തകഴിക്കും എംടിക്കുമൊപ്പം ഹരികുമാര്‍.

40 വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായിരുന്നു. എം മുകന്ദന്റെ കഥയെ ആസ്പദമാക്കി 2022ല്‍ പുറത്തറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം. എംടി വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രശസ്ത കഥാകൃത്തുകളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിലും അംഗമായിരുന്നു.

logo
The Fourth
www.thefourthnews.in