അഷ്‌റഫ്
അഷ്‌റഫ്

മോഷണ ശ്രമം ചെറുക്കുന്നതിനിടെ കുത്തേറ്റു; റിയാദില്‍ മലയാളിക്ക് ദാരുണാന്ത്യം

തൃശൂർ പെരിങ്ങോട്ട്കര സ്വദേശി അഷ്‌റഫ് ആണ് മരിച്ചത്
Updated on
1 min read

റിയാദിൽ മോഷണ ശ്രമം ചെറുക്കുന്നതിനിടെ മലയാളി കുത്തേറ്റ് മരിച്ചു. തൃശൂർ പെരിങ്ങോട്ട്കര സ്വദേശി കാരിപ്പം കുളം അഷ്‌റഫ് (43) ആണ് മരിച്ചത്. സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എക്സിറ്റ് നാലിലുള്ള പാർക്കില്‍ ഇരിക്കുമ്പോള്‍ ആണ് ആക്രമണം ഉണ്ടായത്.

അഷ്‌റഫ്
ബിപോര്‍ജോയ് കരയിലേക്ക്; ഗുജറാത്ത് തീരത്ത് റെഡ് അലര്‍ട്ട്, 47000 പേരെ മാറ്റിപാർപ്പിച്ചു

കുത്തേറ്റ അഷ്റഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ സൗദി ജർമൻ ആശുപത്രിയിൽ വച്ച് മരിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷൻ ഉമ്മുല്‍ ഹമാം സെക്ടർ (ഐസിഎഫ്) അംഗമാണ്. നിയമ നടപടികള്‍ പൂർത്തിയാക്കുന്നതിനായി ഐസിഎഫ് സഫ്‍വ വളണ്ടിയർമാർ രംഗത്തുണ്ട്.

logo
The Fourth
www.thefourthnews.in