സിക്കിമിലെ സൈനിക വാഹനാപകടം; കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും

സിക്കിമിലെ സൈനിക വാഹനാപകടം; കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും

പാലക്കാട് മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശി വൈശാഖാണ് അപകടത്തിൽ കൊല്ലപ്പെട്ടത്
Updated on
1 min read

സിക്കിമിൽ സൈനിക വാഹനം മറിഞ്ഞ് മരിച്ച 16 സൈനികരില്‍ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശി വൈശാഖാണ് അപകടത്തിൽ മരിച്ചത്. 221 കരസേന റെജിമെന്റില്‍ നായിക് ആണ് വൈശാഖ്. എട്ട് വർഷം മുൻപായിരുന്നു വൈശാഖ് സേനയിൽ ചേർന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് വൈശാഖ് അവധി നാട്ടിലെത്തി മടങ്ങിയത്.

പാലക്കാട് മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശി വൈശാഖാണ് മരിച്ചത്.

ഇന്നു രാവിലെ ചാത്തേനില്‍ നിന്ന് തങ്ഗുവിലേക്ക് സൈനികർ സഞ്ചരിച്ച മൂന്ന് വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. വടക്കൻ സിക്കിമിലെ ഇന്ത്യ ചൈന നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സെമയില്‍ എത്തിയപ്പോള്‍ റോഡിലെ വളവ് തിരിക്കുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരുക്കുണ്ട്.

വാഹനാപകടത്തിന് പിന്നാലെ രക്ഷാദൗത്യം ആരംഭിച്ചതായും അപകടത്തിൽ പരുക്കേറ്റവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയതായും സൈന്യം വ്യക്തമാക്കിയിരുന്നു. വൈശാഖിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കുമെന്നാണ് വിവരം. സൈനികരുടെ മരണത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി

logo
The Fourth
www.thefourthnews.in