തൈറിയസ് നരേന്ദ്രന്‍
തൈറിയസ് നരേന്ദ്രന്‍

പുതിയ ഇനം തേനീച്ചയെ കണ്ടുപിടിച്ച് മലയാളി ഗവേഷകര്‍; പേര് തൈറിയസ് നരേന്ദ്രാനി

'ഓറിയന്റല്‍ ഇൻസെക്റ്റ്സ്' എന്ന ഇന്റര്‍ നാഷണല്‍ ജേണലില്‍ ഗവേഷണം പ്രസിദ്ധീകരിച്ചു
Updated on
2 min read

പുതിയ ഇനം തേനീച്ചകളെ കണ്ടെത്തി മലയാളി ഗവേഷക സംഘം. അഞ്ജു സാറാ പ്രകാശ്, തയ്യുള്ളത്ത് ജോബി രാജ്, ചെന്താമരാക്ഷന്‍ ബിജോയ് എന്നിവരുടെ സംഘമാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. ഓറിയന്റല്‍ ഇൻസെക്റ്റ്സ് എന്ന ഇന്റര്‍ നാഷണല്‍ ജേണലിലാണ് ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

കേരളത്തില്‍ വളരെ അപൂര്‍വമായി കാണുന്ന ഈ വിഭാഗം തേനീച്ചകളെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലും തൃശൂരിലുമാണ് കണ്ടെത്താന്‍ സാധിച്ചത്

തൈറസ് പാന്‍സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തേനീച്ചകളിലെ പുതിയ വിഭാഗത്തെയാണ് കണ്ടെത്തിയത് . ശരീരത്തിനു പുറകിലായി ചെറിയ നീല വരകളോടു കൂടി കാണുന്ന ഇവയ്ക്ക് തൈറിയസ് നരേന്ദ്രാനി എന്നാണ് പേരിട്ടിരിക്കുന്നത് . കേരളത്തില്‍ വളരെ അപൂര്‍വമായി കാണുന്ന ഈ വിഭാഗം തേനീച്ചകളെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലും തൃശൂരിലുമാണ് കണ്ടെത്താന്‍ സാധിച്ചതെന്നും ഗവേഷകനായ ഡോ ജോബി രാജ് ദ ഫോര്‍ത്തിനോട് പറഞ്ഞു .

ഡോ  ജോബി രാജ്
ഡോ ജോബി രാജ്

പ്രശസ്ത വര്‍ഗീകരണ ശാസ്ത്രജഞനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗം മേധാവിയുമായിരുന്ന പ്രൊഫസര്‍ ടി സി നരേന്ദ്രന്റെ സ്മരണാര്‍ഥമാണ് പുതിയ ഇനം തേനീച്ചകള്‍ക്ക് തൈറിയസ് നരേന്ദ്രാനി എന്ന പേരിട്ടിരിക്കുന്നതെന്നും ഡോ ജോബി പറഞ്ഞു .

ഡോ ബിജോയ്
ഡോ ബിജോയ്
എന്റെ ഗൈഡായിരുന്നു ടി സി നരേന്ദ്രന്‍ സര്‍, ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരിക്കുന്നില്ല അദ്ദേഹത്തിനുള്ള ആദരവ് കൂടിയാണ് ഈ ഗവേഷണം

ഇതിനോടകം ,12 ഓളം പുതിയ തേനീച്ച വര്‍ഗങ്ങളെ കണ്ടെത്തിയ ഡോ ജോബിരാജിന്റെ പ്രബന്ധങ്ങള്‍ വിവിധ ദേശീയ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിലെ അധ്യാപകനായ ഡോ ജോബി രാജിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തു ശാസ്ത്ര വിഭാഗത്തിലെ അധ്യാപകനായ ഡോ ബിജോയും അവിടെ ഗവേഷണ വിദ്യാര്‍ഥിയായ അഞ്ജു സാറയും അടങ്ങിയ ഗവേഷകരാണ് പുതിയ ഇനം തേനീച്ചകളെ ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിയത് . കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ഗവേഷണത്തിനു പിന്നിലായിരുന്നു ഈ മൂവര്‍ സംഘം

അഞ്ജു സാറാ പ്രകാശ് ,ഗവേഷണ വിദ്യാര്‍ഥി
അഞ്ജു സാറാ പ്രകാശ് ,ഗവേഷണ വിദ്യാര്‍ഥി
ഇന്ത്യക്കാരുടെ കണ്ടുപിടുത്തങ്ങള്‍ അംഗീകരിക്കാന്‍ വിദേശികള്‍ക്ക് പൊതുവെ മടിയാണ് .അതുകൊണ്ട് ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ അവര്‍ നിരന്തരം ശ്രമിക്കും

അതേ സമയം ഇന്ത്യക്കാര്‍ക്ക് ഗവേഷണ മേഖലയില്‍ നേരിടേണ്ടി വരുന്ന് പ്രതിസന്ധികളെ കുറിച്ചും സംസാരിക്കുകയാണ് ഈ അധ്യാപകന്‍ . ഇന്ത്യക്കാരുടെ ശാസ്ത്ര നേട്ടങ്ങളെ സംശയ പൂര്‍വം വീക്ഷിക്കുന്നവരാണ് വിദേശികളെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്കാരുടെ കണ്ടുപിടുത്തങ്ങള്‍ അംഗീകരിക്കാന്‍ വിദേശികള്‍ക്ക് പൊതുവെ മടിയാണ്. അതുകൊണ്ട് ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ അവര്‍ നിരന്തരം ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

logo
The Fourth
www.thefourthnews.in