കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മർദനമെന്ന് ആരോപണം

കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു; പോലീസ് മർദനമെന്ന് ആരോപണം

അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് പറയുന്നത്
Updated on
1 min read

തൃപ്പൂണിത്തുറയിൽ വാഹന പരിശോധനക്കിടെ പോലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. നിര്‍മാണത്തൊഴിലാളിയായ എറണാകുളം ഇരുമ്പനം സ്വദേശി മനോഹരനാണ് മരിച്ചത്. പോലീസ് മർദനമാണ് മരണ കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം.

മരണവിവരമറിഞ്ഞതിന് പിന്നാലെ ശനിയാഴ്ച രാത്രി വൈകി ബന്ധുക്കളും നാട്ടുകാരും പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു

അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയതിനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനില്‍ നിന്ന് വെെദ്യ പരിശോധനയ്ക്ക് കാെണ്ടുപോകാനിരിക്കെ കുഴഞ്ഞുവീണു. ഉടന്‍ പോലീസ് ജീപ്പില്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മനോഹരന്‍ മരിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

മനോഹരനെ പോലീസ് മര്‍ദിച്ചതായാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. മരണവിവരമറിഞ്ഞതിന് പിന്നാലെ ശനിയാഴ്ച രാത്രി വൈകി ബന്ധുക്കളും നാട്ടുകാരും തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താമെന്ന ഉറപ്പിലാണ് ഇവര്‍ പിരിഞ്ഞുപോയത്.

മനോഹരനെ മര്‍ദിച്ചിട്ടില്ലെന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും പോലീസ് പറയുന്നു.

logo
The Fourth
www.thefourthnews.in