മാമ്പഴ മോഷണ കേസ്: പോലീസുകാരന് സസ്‌പെന്‍ഷന്‍

മാമ്പഴ മോഷണ കേസ്: പോലീസുകാരന് സസ്‌പെന്‍ഷന്‍

ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ശിഹാബ്
Updated on
1 min read

പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ശിഹാബിനെതിരായാണ് നടപടി. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ശിഹാബ്. മാമ്പഴം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

കടയ്ക്ക് സമീപമുണ്ടായിരുന്ന സിസിടിവി ക്യമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തെ വഴിവക്കിലുള്ള പഴക്കടയില്‍ നിന്നുമായിരുന്നു മാമ്പഴം മോഷ്ടിച്ചത്. കൊട്ടയില്‍ മൂടിയിട്ട നിലയിലുണ്ടായിരുന്ന മാമ്പഴം ഷിഹാബ് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവര്‍ച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. കടയ്ക്ക് സമീപമുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

logo
The Fourth
www.thefourthnews.in