മങ്കയത്ത് തിരച്ചില്‍
മങ്കയത്ത് തിരച്ചില്‍

മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ കുട്ടി മരിച്ചു; അമ്മയ്ക്കായി തിരച്ചില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം
Updated on
1 min read

തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടി മരിച്ചു. ആറുവയസ്സുകാരിയായ നസ്‌റിയ ഫാത്തിമയാണ് മരിച്ചത്. ഒഴുക്കില്‍ കാണാതായ കുട്ടിയുടെ അമ്മ, ഷാനിമ (35)യ്‌ക്കായി തിരച്ചിൽ തുടരുകയാണ്. കാണാതായ സ്ഥലത്തു നിന്നും അര കിലോമീറ്റര്‍ അകലെ നിന്നാണ് നസ്‌റിയയെ കണ്ടെത്തിയത്. കരയ്ക്കെത്തിക്കുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

മങ്കയം ഇക്കോടൂറിസം സന്ദർശിക്കാനെത്തിയ നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ, രണ്ട് കുടുംബങ്ങളിലെ പത്തുപേരാണ് അപകടത്തില്‍ പെട്ടത്. ഇക്കോ ടൂറിസത്തിലേക്ക് പോകാൻ അനുമതി ലഭിക്കാത്തതിനാൽ ചെക്പോസ്റ്റിൽനിന്ന് കുറച്ചു മാറി വാഴത്തോപ്പ് എന്ന സ്ഥലത്താണ് സംഘം കുളിക്കാനിറങ്ങിയത്. കുളിച്ചു കൊണ്ടിരിക്കെ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാവുകയായിരുന്നു. എട്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാല്‍, നസ്‌റിയയും ഷാനിമയും അതിശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

logo
The Fourth
www.thefourthnews.in