മാസപ്പടി ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍

മാസപ്പടി ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് മുമ്പാകെ കമ്പനിയധികൃതർ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നൽകിയെന്ന് പറയുന്നുണ്ടെന്നാണ് ആരോപണം.
Updated on
1 min read

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ ടി യുടെ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതിയും നിർദേശിച്ചു. അന്വഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ നിർദേശിച്ചത്.

മാസപ്പടി ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയില്‍
മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി ആരോപണം: എസ്എഫ്ഐഒ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

നിലവിൽ കേന്ദ്ര അന്വേഷണം നടക്കുന്നുണ്ടെങ്കിലും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ് എഫ് ഐ ഒ) അന്വേഷണത്തിന് തടസമില്ലെന്നും അതാണ് ഹർജിയിലെ ആവശ്യമെന്നും ഹർജിക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ് കോടതിയെ അറിയിച്ചു. തുടർന്ന് ഹർജി 24 ന് പരിഗണിക്കാൻ മാറ്റി.

ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് മുമ്പാകെ കമ്പനിയധികൃതർ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നൽകിയെന്ന് പറയുന്നുണ്ടെന്നാണ് ആരോപണം. ഇതിൽ അന്വേഷണം നടത്താൻ എസ് എഫ് ഐ ഒ ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് സി എം ആർ എൽ കമ്പനിയിലെ മൈനോറിറ്റി ഷെയർ ഹോൾഡറുമായ ഹര്‍ജിക്കാരൻ ആരോപിക്കുന്നു.

logo
The Fourth
www.thefourthnews.in