'അമ്മ' യില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ ഉള്‍പ്പെടെ മുഴുവന്‍ ഭാരവാഹികളും രാജിവെച്ചു, എക്സിക്യുട്ടീവ് പിരിച്ചുവിട്ടു

'അമ്മ' യില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ ഉള്‍പ്പെടെ മുഴുവന്‍ ഭാരവാഹികളും രാജിവെച്ചു, എക്സിക്യുട്ടീവ് പിരിച്ചുവിട്ടു

ഭരണസമിതി പൂര്‍ണമായി രാജിവെച്ച സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വരും
Updated on
1 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. പ്രസിഡന്റ് മോഹന്‍ലാല്‍ ഉൾപ്പെടെ അമ്മ ഭരണസമിതിയുടെ 17 അംഗങ്ങളും രാജിവെച്ചു. ഇന്നു ചേരാനിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിനു പിന്നാലെയാണ് ഭരണസമിതി പൂര്‍ണമായി പിരിച്ചുവിട്ടത്.

പുതിയ ഭരണസമിതി നിലവിൽവരുന്നതുവരെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വരും. അടുത്ത ഭരണസമിതിയെ ജനറല്‍ ബോഡിയോഗത്തിനുശേഷം തീരുമാനിക്കും. അടുത്ത തിരഞ്ഞെടുപ്പ് രണ്ട് മാസത്തിനകം നടത്തണമെന്നാണ് താരസംഘടനയുടെ ഭരണഘടനയിലെ വ്യവസ്ഥ. ഇത് പ്രകാരമായിരിക്കും നടപടി.

'അമ്മ' യില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ ഉള്‍പ്പെടെ മുഴുവന്‍ ഭാരവാഹികളും രാജിവെച്ചു, എക്സിക്യുട്ടീവ് പിരിച്ചുവിട്ടു
മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപിയുടെ 'ഭരത്ചന്ദ്രൻ ഷോ'; ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി

ഇപ്പോഴുയരുന്ന വിവാദ വിഷയങ്ങളില്‍ താരസംഘടന എടുക്കുന്ന നിലപാട് പര്യാപ്തമല്ലെന്ന പരാതിയാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. അതൃപ്തി പരസ്യമാകുന്ന സാഹചര്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടെ അഴിച്ചുപണി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

logo
The Fourth
www.thefourthnews.in