രാഹുലിനെതിരായ നടപടിയില്‍ കേരളത്തില്‍ വൻ പ്രതിഷേധം; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക്

രാഹുലിനെതിരായ നടപടിയില്‍ കേരളത്തില്‍ വൻ പ്രതിഷേധം; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക്

സംഘർഷത്തില്‍ കലാശിച്ച രാജ്ഭവൻ മാർച്ചിനിടെ ലാത്തി ചാർജിൽ നിരവധി കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു
Updated on
1 min read

വയനാട് ലോക്സഭാ എംപി രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിക്കെതിരെ കെഎസ്‌യു നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. രാജ്ഭവന് മുന്നിലെത്തിയ പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുറികളിൽ കയറി. ഇതിനെ തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാനായി പോലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു.

രാഹുലിനെതിരായ നടപടിയില്‍ കേരളത്തില്‍ വൻ പ്രതിഷേധം; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക്
'ജനാധിപത്യത്തിനെതിരായ സംഘപരിവാർ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായം'; രാഹുലിനെ പിന്തുണച്ച് മുഖ്യമന്ത്രി

ഇതിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ കെഎസ്‌യു പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ലാത്തി ചാർജിൽ നിരവധി കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു. നാലോളം പ്രവർത്തകർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

രാഹുലിനെതിരായ നടപടിയില്‍ കേരളത്തില്‍ വൻ പ്രതിഷേധം; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക്
രാഹുലിന് വേണ്ടി ഒറ്റക്കെട്ടായി പ്രതിപക്ഷം; നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് കോൺഗ്രസ്

സമാധാനപരമായി മാർച്ച് ചെയ്ത വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് മർദിച്ചെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. യൂത്ത് കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു. പന്തം കൊളുത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്ഭവന് മുന്നിലേക്ക് എത്തിയത്. ഡിസിസിയുടെ നേതൃത്വത്തില്‍ വയനാടും കോഴിക്കോടും സംഘടിപ്പിച്ച പ്രതിഷേധവും സംഘർഷത്തില്‍ കലാശിച്ചു.

logo
The Fourth
www.thefourthnews.in