'മാപ്പ്, അല്ലെങ്കിൽ രണ്ടരക്കോടി നഷ്ടപരിഹാരം'; സി എൻ മോഹനനെതിരെ അപകീർത്തിക്കേസ് നൽകി മാത്യു കുഴൽനാടൻ ഉൾപ്പെട്ട സ്ഥാപനം

'മാപ്പ്, അല്ലെങ്കിൽ രണ്ടരക്കോടി നഷ്ടപരിഹാരം'; സി എൻ മോഹനനെതിരെ അപകീർത്തിക്കേസ് നൽകി മാത്യു കുഴൽനാടൻ ഉൾപ്പെട്ട സ്ഥാപനം

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിക്കെതിരെ കെ എം എൻ പി ലോ എന്ന സ്ഥാപനം ഡൽഹി ഹൈക്കോടതിയിലാണ് കേസ് ഫയൽ ചെയ്തത്
Updated on
1 min read

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ എംഎൽഎ ഉൾപ്പെട്ട നിയമസ്ഥാപനം. സ്ഥാപനത്തിനെതിരെ വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ചാണ് കെ എം എൻ പി ലോ എന്ന സ്ഥാപനം നോട്ടീസ് അയച്ചത്.

'മാപ്പ്, അല്ലെങ്കിൽ രണ്ടരക്കോടി നഷ്ടപരിഹാരം'; സി എൻ മോഹനനെതിരെ അപകീർത്തിക്കേസ് നൽകി മാത്യു കുഴൽനാടൻ ഉൾപ്പെട്ട സ്ഥാപനം
കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു

സ്ഥാപനത്തിനെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലെങ്കിൽ അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് രണ്ടരക്കോടി രൂപ മാനനഷ്ടമായി ഏഴ് ദിവസത്തിനുള്ളിൽ മോഹനൻ നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ഇല്ലെങ്കിൽ നിയമപരമായി നേരിടുമെന്നും നോട്ടീസിലുണ്ട്. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. നേരത്തെ മാത്യു കുഴൽനാടൻ ഉൾപ്പെട്ട ഡൽഹിയിലെ നിയമസ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് സി എൻ മോഹനൻ ആരോപിച്ചിരുന്നു.

സുപ്രീംകോടതി അഭിഭാഷകനായ റോഹൻ തവാനിയാണ് സ്ഥാപനത്തിന് വേണ്ടി വക്കീൽ നോട്ടീസയച്ചത്.

കളളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണം കമ്പനിക്ക് മാനനഷ്ടവും ധനനഷ്ടവും ഉണ്ടാക്കി എന്നാണ് നോട്ടീസ് ചൂണ്ടിക്കാട്ടുന്നത്. സി എൻ മോഹനൻ ആരോപിച്ചത് പോലെ ദുബായ്‌യില്‍ സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നില്ല. ഓഫീസ് പ്രവർത്തിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വസ്തുത വിരുദ്ധമായ പരാമർശങ്ങൾ സി എൻ മോഹനൻ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതി അഭിഭാഷകനായ റോഹൻ തവാനിയാണ് സ്ഥാപനത്തിന് വേണ്ടി വക്കീൽ നോട്ടീസയച്ചത്.

'മാപ്പ്, അല്ലെങ്കിൽ രണ്ടരക്കോടി നഷ്ടപരിഹാരം'; സി എൻ മോഹനനെതിരെ അപകീർത്തിക്കേസ് നൽകി മാത്യു കുഴൽനാടൻ ഉൾപ്പെട്ട സ്ഥാപനം
പുടിൻ ചൈനയിലേക്ക്; ​​അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം റഷ്യൻ പ്രസിഡന്റിന്റെ ആദ്യ വിദേശ യാത്ര

ഓഗസ്റ്റ് 15 നാണ് മാത്യു കുഴൽനാടന് പങ്കാളിയായ നിയമസ്ഥാപനങ്ങൾക്കെതിരെ സി എൻ മോഹനൻ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങൾ ഉന്നയിച്ചത്. ശരിയല്ലാത്ത രീതിയിൽ വരുന്ന പണം വെളുപ്പിക്കാനായി ഈ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. കെ എം എൻ പി ലോ എന്ന നിയമസ്ഥാപനത്തിന് കൊച്ചി, ന്യൂഡൽഹി, ബെംഗളൂരു, ​ഗുവഹാത്തി, ദുബായ് എന്നിവിടങ്ങളിൽ ഓഫീസുകളുണ്ടെന്ന് മോഹനൻ പറഞ്ഞിരുന്നു. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു പരാമർശങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽനാടൻ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു സി എൻ മോഹനന്റെ വാർത്താസമ്മേളനം.

logo
The Fourth
www.thefourthnews.in