'മുറിയിലേക്ക് ക്ഷണിച്ചു, ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി'; മുകേഷിനെതിരെ വീണ്ടും മീ ടൂ ആരോപണം

'മുറിയിലേക്ക് ക്ഷണിച്ചു, ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി'; മുകേഷിനെതിരെ വീണ്ടും മീ ടൂ ആരോപണം

സിനിമ സാങ്കേതിക പ്രവർത്തക 2018ലും മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു
Updated on
1 min read

കൊല്ലം എംഎല്‍എ എം മുകേഷിനെതിരെ മീ ടൂ ആരോപണം. മുകേഷ് മുറിയിലേക്ക് ക്ഷണിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും ആരോപിച്ചു. സിനിമ സാങ്കേതിക പ്രവർത്തക 2018ലും മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും യുവതി വ്യക്തമാക്കി.

ചെന്നൈയില്‍ ഷൂട്ടിങ് നടക്കവെയായിരുന്നു സംഭവം. മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത മുറിയിലേക്ക് താമസം മാറാൻ നിർബന്ധിച്ചുവെന്നായിരുന്നു 2018ല്‍ യുവതി വെളിപ്പെടുത്തിയത്. 25 വർഷം മുൻപാണ് സംഭവം നടന്നത്.

എന്നാല്‍ അന്ന് ഉയർന്ന ആരോപണങ്ങളെല്ലാം മുകേഷ് തള്ളിയിരുന്നു. അങ്ങനെ ആരെയും വിളിച്ചിട്ടെല്ലും യുവതി തെറ്റിദ്ധരിച്ചതാകാനാണ് സാധ്യതയെന്നും മുകേഷ് പ്രതികരിച്ചിരുന്നു.

ലൈംഗികാരോപണം നേരിടുന്നവർക്ക് നേരെ ശക്തമായ നടപടി വേണമെന്ന് കഴിഞ്ഞ ദിവസം മുകേഷ് ആവശ്യപ്പെട്ടിരുന്നു. ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കേണ്ടതാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.

'മുറിയിലേക്ക് ക്ഷണിച്ചു, ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി'; മുകേഷിനെതിരെ വീണ്ടും മീ ടൂ ആരോപണം
വിവാദങ്ങൾക്കൊടുവിൽ രാജി; ലൈംഗികാരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയൊഴിഞ്ഞ് രഞ്ജിത്ത്

നേരത്തെ ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചിരുന്നു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. സ്വമേധയാ രാജിവച്ചതായി സിദ്ധിഖ് സ്ഥിരീകരിച്ചു. രാജി സംബന്ധിച്ച് കൂടുതല്‍ പ്രതികരണം നടത്താനില്ലെന്ന് സിദ്ധിഖ് വ്യക്തമാക്കി. നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് രാജിയിലേക്ക് എത്തിയതായാണ് സൂചന.

''എനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വമേധയാ രാജിവയ്ക്കുന്നതായി അറിയിച്ചുകൊള്ളട്ടെ,'' രാജിക്കത്തില്‍ സിദ്ധിഖ് വ്യക്തമാക്കി. ഇന്നലെ അമ്മയുടെ അനൗദ്യോഗിക എക്സിക്യൂട്ടീവ് യോഗം നടന്നതായും വിവരമുണ്ട്.

'മുറിയിലേക്ക് ക്ഷണിച്ചു, ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി'; മുകേഷിനെതിരെ വീണ്ടും മീ ടൂ ആരോപണം
ലൈംഗികാരോപണം: സിദ്ധിഖ് അമ്മ ജന. സെക്രട്ടറി സ്ഥാനം രാജിവെച്ചു

സിദ്ധിഖിന് പുറമെ ലൈംഗികാരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ബംഗാളി നടി ശ്രീലേഖ ചിത്ര കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന സർക്കാരിനെ ഇ-മെയില്‍ വഴിയാണ് രാജി അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ- ചലച്ചിത്ര മേഖലകളിലെ പ്രമുഖരിൽ നിന്നുൾപ്പെടെ സമ്മർദ്ദം ശക്തമായതിന് പിന്നാലെയാണ് രാജി.

logo
The Fourth
www.thefourthnews.in