'പ്രവേശന സമയത്തെ തിരക്കിൽ സംഭവിച്ചത്';പ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവത്തില്‍ അധികൃതരുടെ വിശദീകരണം

കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡോ. സജീത്ത് കുമാര്‍

എംബിബിഎസ് പ്രവേശന യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കാനെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കോളേജ് അധികൃതര്‍. പ്രവേശന സമയത്തെ തിരക്കുകൊണ്ട് സംഭവിച്ച പിഴവാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സജീത്ത് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡോ. സജീത്ത് കുമാര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ക്രിമിനല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയത്. വീട്ടുകാരെയും കൂട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണ് ഇത് ചെയ്തതെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയെന്നും പോലീസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജ്
പ്ലസ് ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസിലിരുന്ന സംഭവം; കേസെടുക്കാനാകില്ലെന്ന് പോലീസ്

എന്നാല്‍ പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴും സംഭവത്തിലെ ദുരൂഹത പൂര്‍ണ്ണമായും നീങ്ങിയിട്ടില്ല. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in