Video| വരൂ..ഈ പ്രതിഷേധം കാണൂ.. കോടതിയുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ വിദ്യാർത്ഥികൾ
സിവിക് ചന്ദ്രനെതിരായ പീഡനക്കേസില്‍ അതിജീവിതയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ പീഡനാരോപണം നിലനില്‍ക്കില്ലെന്ന കോടതി പരാമാര്‍ശത്തിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം . വസ്ത്രധാരണത്തിലല്ല മറിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കാണ് മാറ്റം വരേണ്ടതെന്ന ആശയത്തിലൂന്നി വിദ്യാര്‍ഥികള്‍ കോഴിക്കോട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഫോട്ടോഷൂട്ട് നടത്തി . കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിന്‍കാ ക്‌ളബ്ബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഏതെങ്കിലും വസ്ത്രം ധരിക്കുന്നത് ലൈംഗിക പീഡനത്തിന് പ്രകോപനമാകുമെന്ന വാദം ന്യായീകരിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മൂന്ന് സീരീസ് ആയിട്ടാണ് ഫോട്ടോ ഷൂട്ട് നടത്തുന്നത്. പൊതു ഇടങ്ങള്‍, ക്യാംപസുകള്‍ , മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഫോട്ടോ ഷൂട്ട് . മറ്റ് കോളേജുകളിലെ വിദ്യാര്‍ഥികളെ കൂടി പ്രതിഷേധത്തിന്റെ ഭാഗമാക്കാനുളള ആലോചനയുമുണ്ട്. ഫോട്ടോ ഷൂട്ട് പ്രതിഷേധം സമൂഹ മാധ്യമങ്ങളിലൂടെ ബോധവത്കരണത്തിനായി പ്രയോജനപ്പെടുത്തുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.