ആന്റണി രാജു
ആന്റണി രാജു

മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നില്ല എന്നത് വ്യാജ പ്രചരണം; സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആന്റണി രാജു

ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത പരാമര്‍ശമാണ് വൈദികന്‍ നടത്തിയത്;തന്റെ പേര് വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുന്നു
Updated on
1 min read

വിഴിഞ്ഞം സമരം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് മന്ത്രി ആന്റണി രാജു. സമരക്കാരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തിയതാണ്. മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നില്ല എന്നത് കോണ്‍ഗ്രസ് നടത്തുന്ന വ്യാജ പ്രചരണമാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന് ഇതൊന്നും അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത പരാമര്‍ശമാണ് വൈദികന്‍ നടത്തിയത്. വൈദികരില്‍ നിന്നും ഇതൊന്നും പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. വിമോചന സമരം നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെങ്കില്‍ ആ പരിപ്പ് ഇവിടെ വേവില്ല. വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോണ്‍ഗ്രസ് കരുതണ്ട. പ്രതിപക്ഷം പറയുന്നതിന്റെ ദുരുദ്ദേശ്യം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കോൺഗ്രസ്, വേണ്ടിവന്നാല്‍ വിമോചനസമരം നടത്തുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമർശത്തോടാണ് മന്ത്രിയുടെ പ്രതികരണം.സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് തന്റെ പേര് വിവാദത്തില്‍ ബോധപൂര്‍വ്വം ഉള്‍പ്പെടുത്തുകയാണ്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആന്റണി രാജു
വിഴിഞ്ഞം: 'വേണ്ടിവന്നാല്‍ വിമോചന സമരം'; മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമെന്ന് കെ സുധാകരന്‍

അതേ സമയം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിക്കുന്നത് സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്ന്
തീരഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ ജെ വിജയൻ പ്രതികരിച്ചിരുന്നു.കർഷകസമരത്തോട് മോദി സർക്കാർ ചെയ്തതാണ്, വിഴിഞ്ഞം സമരത്തിൽ പിണറായി സർക്കാർ ചെയ്യുന്നത്. തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്ന ആളാണ് താനെന്നും എ ജെ വിജയൻ പറഞ്ഞിരുന്നു. സമരത്തിന് പിന്നിലെ ഗൂഢസംഘമെന്ന് ആരോപിച്ച് എ.ജെ.വിജയൻ ഉൾപ്പടെ ഒൻപത് പേരുടെ ചിത്രം സിപിഎം മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു.

ആന്റണി രാജു
ഒന്നുകൊണ്ടും സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട; വിഴിഞ്ഞം പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവത്തില്‍ 36 പോലീസുകാര്‍ക്കാണ് പരുക്കേറ്റത്. എസ്പിയുടേതടക്കം നാല് വാഹനങ്ങളും രണ്ട് കെഎസ്ആര്‍ടിസി ബസുകളുമാണ് അടിച്ചുതകര്‍ത്തു. സംഭവത്തിൽ 3000 പേർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. സംഘർഷത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ ഇടപെടൽ ഉണ്ടാകുകയും തുടർന്ന് പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോ​ഗിക്കുകയും ചെയ്തിരുന്നു. എസ്പി, ഡിവൈഎസ്പി, സിഐ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ ഒരു ടീം രൂപീകരിച്ച് ഐ ജി ആർ നിശാന്തിനിക്ക് ക്രമസമാധാന ചുമതല നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in