പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി
Updated on
1 min read

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്. തായിക്കാട്ടുകര ഗാരിജിന് സമീപത്തെ കുട്ടിയുടെ താമസ സ്ഥലത്തെത്തിയ മന്ത്രി കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പോലീസ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്
വിവാദ ഡല്‍ഹി ബില്‍ നാളെ ലോക്സഭയില്‍

ജില്ല കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, ആലുവ തഹസിൽദാർ സുനിൽ മാത്യു, ജില്ല ലേബർ ഓഫീസർ പി ജി വിനോദ് കുമാർ എന്നിവര്‍ക്കൊപ്പമായിരുന്നു മന്ത്രി കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. സാമൂഹ്യ നീതി വകുപ്പില്‍ നിന്ന് പോക്സോ ഇരകളുടെ അമ്മമാര്‍ക്കുള്ള അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയിട്ടുണ്ട്.

ആലുവയിലെ ചില ഇടങ്ങളിൽ ബ്ലാക്ക് സ്പോട്ടുകൾ (ഒഴിഞ്ഞ മേഖലകൾ) ഉണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്താനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അടിയന്തര നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇവർക്കിടയിലെ ലഹരിയുടെ ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ വ്യാപകമാക്കും. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ ക്യാംപുകളിലും പരിശോധനകൾ ശക്തമാക്കും. കുറ്റവാസനയുള്ളവരെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സമഗ്രമായ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും അതിഥി തൊഴിലാളികളെ മുഴുവൻ കുറ്റക്കാരായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്
'നിസ്സാരവത്ക്കരിക്കരുത്, മണിപ്പൂരിലെയും ബംഗാളിലെയും രാഷ്ട്രീയ സാഹചര്യം വ്യത്യസ്തം'; കേന്ദ്രത്തോട് സുപ്രീംകോടതി

കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ മന്ത്രി പി രാജീവോ, ജില്ല കളക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 

logo
The Fourth
www.thefourthnews.in