ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പൊതുസമൂഹം സ്വാഗതം ചെയ്തതതെന്ന് വി ശിവന്‍കുട്ടി
Updated on
1 min read

സംസ്ഥാനത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ ചില സ്‌കൂളുകളില്‍ അവിടുത്തെ അധികാരികള്‍ തന്നെ നടപ്പാക്കിയിട്ടുണ്ട്. പൊതുസമൂഹവും മാധ്യമങ്ങളും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ സ്വാഗതം ചെയ്തതാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിച്ച് സജീവമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ വിഷയത്തില്‍ പ്രത്യേക നിര്‍ബന്ധബുദ്ധിയില്ലെന്ന നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ആണ്‍-പെണ്‍ വേര്‍തിരിവുകളുളള സ്‌കൂളുകള്‍ വേണ്ടെന്നായിരുന്നു ബാലാവകാശ കമ്മീഷന്‍റെ ശുപാര്‍ശ. മിക്‌സഡ് സ്‌കൂളുകള്‍ മതി. ആണ്‍, പെണ്‍ സ്‌കൂളുകള്‍ എന്നുളള വിഭജനം മാറ്റണം. ഇതിനായി കര്‍മ്മപദ്ധതി തയറാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിനും എസ്ഇആര്‍ടിക്കും ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
പ്ലസ് വണ്‍ പ്രവേശനം മറ്റന്നാള്‍ മുതല്‍ ; യൂണിഫോമില്‍ നിര്‍ബന്ധബുദ്ധിയില്ലെന്ന് മന്ത്രി ശിവന്‍ കുട്ടി
logo
The Fourth
www.thefourthnews.in