മരുന്നുകളോട് പ്രതികരിക്കുന്നു, ആരോഗ്യനില തൃപ്തികരം; 
മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടു

മരുന്നുകളോട് പ്രതികരിക്കുന്നു, ആരോഗ്യനില തൃപ്തികരം; മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടു

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യമന്ത്രി നേരിട്ടെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടത്
Updated on
1 min read

തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ആശുപത്രിയില്‍ എത്തിയ മന്ത്രി കുടുംബാംഗങ്ങളും ബന്ധുക്കളുമായി സംസാരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യമന്ത്രി നേരിട്ടെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും സംസാരിച്ച് ആരോഗ്യസ്ഥിതി മന്ത്രി വിലയിരുത്തി. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

മരുന്നുകളോട് പ്രതികരിക്കുന്നു, ആരോഗ്യനില തൃപ്തികരം; 
മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടു
'ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മകനും, പ്രാർഥനാ സംഘത്തിന്റെ ഇടപെടലെന്ന് സംശയം'; പരാതിയുമായി സഹോദരൻ

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും ഇന്നലത്തേക്കാൾ ഭേദം ഉണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ഉമ്മന്‍ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ സ്ഥിതി സൂക്ഷ്മായി നിരീക്ഷിച്ച് വരുന്നതായും ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ മഞ്ജു തമ്പിയും വ്യക്തമാക്കി.

മരുന്നുകളോട് പ്രതികരിക്കുന്നു, ആരോഗ്യനില തൃപ്തികരം; 
മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടു
ആരോഗ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിക്കും; അസുഖ വിവരങ്ങൾ അന്വേഷിച്ച് മുഖ്യമന്ത്രി

ചികിത്സാ നിഷേധ വിവാദങ്ങള്‍ക്കിടയില്‍ ഉമ്മന്‍ ചാണ്ടിയെ തിങ്കളാഴ്ച വൈകീട്ടോടെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നു. നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യുകയായിരുന്നു. അര്‍ബുദ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ന്യൂമോണിയ ബാധ സ്ഥിരീകരിച്ചത്.

ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും തിരുവനന്തപുരത്തെ വീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നു. ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം എം എം ഹസന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ അലക്‌സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. നിംസ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഉമ്മൻ ചാണ്ടിയെ വീണ്ടും ബെംഗളൂരുവിലേക്ക് തുടർ ചികിത്സയ്ക്ക് കൊണ്ട് പോകാൻ ആണ് നീക്കം.

logo
The Fourth
www.thefourthnews.in