KERALA
അടിയന്തരാവസ്ഥകാലത്ത് ജയിലിലടച്ചിട്ടും വഴങ്ങിക്കൊടുക്കാത്ത വ്യക്തിത്വം: കോടിയേരിക്ക് അഭിവാദ്യം അര്‍പ്പിച്ച് സ്റ്റാലിൻ
ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിക്കുന്ന ചിത്രം സഹിതമാണ് സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തിയത്
കോടിയേരിയുടെ മരണത്തില്‍ അനുശോചിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ആശുപത്രിയിൽ നേരിട്ടെത്തി അന്തിമോപചാരം അർപ്പിക്കുന്ന ചിത്രം സഹിതമാണ് സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തിയത്.
"പോളിറ് ബ്യുറോ അംഗവും മൂന്ന് വട്ടം കേരള സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കുന്നു. അടിയന്തരാവസ്ഥകാലത്ത് മിസ ചുമത്തി ജയിലിലടച്ചിട്ടും വഴങ്ങി കൊടുക്കാത്ത വ്യക്തിത്വമായിരുന്നു സഖാവ് കോടിയേരി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കേരളത്തിലെ സഖാക്കളുടെയും ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു". സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.