എല്‍ദോസ് കുന്നപ്പിള്ളില്‍
എല്‍ദോസ് കുന്നപ്പിള്ളില്‍

എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം; 22ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം

ജാമ്യം ലഭിച്ചതില്‍ സങ്കടം, പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി
Updated on
1 min read

ലൈംഗികാരോപണ കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം. ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം, സംസ്ഥാനം വിട്ട് പോകരുത്, ശനിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം, സാമുഹ്യമാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ ഇടരുത് എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

അതേസമയം, എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചതില്‍ സങ്കടമുണ്ടെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. എംഎല്‍എ ഉപദ്രവിച്ചിരുന്നു. എന്നാല്‍, അന്ന് വീട്ടില്‍ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും യുവതി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വാദം കഴിഞ്ഞ 15ന് പൂര്‍ത്തിയായിരുന്നു. തട്ടികൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് പോലീസ് ആദ്യം കേസ് എടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകള്‍ കൂടി ചുമത്തുകയായിരുന്നു. ഇക്കാര്യം പോലീസ് കോടതിയെ അറിയിച്ചിരുന്നു. ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് പറയുന്നതിന് മുന്‍പ് കോടതി പരാതിക്കാരിയായ യുവതിയുടെ ഭാഗം കേട്ടിരുന്നു.

എല്‍ദോസ് കുന്നപ്പിള്ളില്‍
ഒളിവിലിരുന്ന് പാർട്ടിക്ക് മറുപടി നൽകി എൽദോസ് ; സസ്പെൻഡ് ചെയ്യാൻ കോൺഗ്രസ്

ഒളിവില്‍ കഴിയുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളിലില്‍ കെപിസിസിക്ക് വിശദീകരണം നല്‍കിയിരുന്നു. പാര്‍ട്ടിക്ക് എല്‍ദോസ് മറുപടി നല്‍കിയതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തു. പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും. എല്‍ദോസിനെ ഒരു കാര്യത്തിലും ന്യായീകരിക്കുന്നില്ല. ഒളിവില്‍ പോയതുള്‍പ്പെടെ നടപടികളില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ടെന്നും സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനാണ് മാറി നിന്നതെന്നാണ് കുന്നപ്പിള്ളിലിന്റെ വിശദീകരണം. സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാണ് യുവതി സമീപിച്ചത്. മറ്റ് എംഎല്‍എമാരുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നുണ്ടെന്ന് വിശ്വസിപ്പിച്ചു. പിന്നീട് യുവതി ഫോണ്‍ സ്വന്തമാക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും കുന്നപ്പിള്ളില്‍ വിശദീകരിക്കുന്നു. നടപടി എടുക്കുന്നതിന് മുന്‍പ് പാര്‍ട്ടി തന്റെ ഭാഗം കേള്‍ക്കണമെന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ നേരിട്ടെത്തി വിശദീകണം നല്‍കുമെന്നും അദ്ദേഹം കെപിസിസിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in