തീപിടിക്കുന്ന മൊബൈല്‍ ഫോണുകള്‍! കാരണവും പരിഹാരവും

ചാര്‍ജറുകള്‍ മാറി ഉപയോഗിക്കുന്നതും, ഫോണുകളുടെ കാലപ്പഴക്കവും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഫോണിന് തീപിടിക്കാന്‍ കാരണമാകുന്നുണ്ട്

തൃശൂർ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തോടെ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ആശങ്ക വര്‍ധിക്കുകയാണ്. ചാര്‍ജറുകള്‍ മാറി ഉപയോഗിക്കുന്നതും, ഫോണുകളുടെ കാലപ്പഴക്കവും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഫോണിന് തീപിടിക്കാന്‍ കാരണമാകുന്നുണ്ട്.

ചൂട് കൂടുതലുള്ള സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ കാറിനുള്ളില്‍ വയ്ക്കുന്നത് പോലും അപകടസാധ്യത ഉണ്ടാക്കും. മൊബൈല്‍ ഫോണുകള്‍ മാത്രമല്ല ഫാസ്റ്റ് ചാര്‍ജറുകളും അപകടകാരികളാകാന്‍ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം ടെക്യൂ മൊബൈല്‍ ഷോപ്പ് മാനേജര്‍ സോനു സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഫോണുകള്‍ക്കും കമ്പനി നിര്‍ദേശിച്ചിരിക്കുന്ന ചാര്‍ജറുകള്‍ മാത്രം ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് സോനു 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

കൈയില്‍ എപ്പോഴും കൊണ്ടുനടക്കുന്ന മൊബൈല്‍ ഫോണുകള്‍ അപകടകാരിയാകുന്ന പശ്ചാത്തലത്തില്‍ അവ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് ശ്രദ്ധിക്കാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in