കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു; കൊല്ലം സ്വദേശി ചികിത്സയില്‍

കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു; കൊല്ലം സ്വദേശി ചികിത്സയില്‍

ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി
Updated on
1 min read

കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു. കൊല്ലം സ്വദേശിയായ 35 കാരനാണ് വാനര വസൂരി സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന ആദ്യ കേസാണിത്. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ 12-ാം തീയതിയാണ് കൊല്ലം സ്വദേശി യുഎഇ യില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. അച്ഛന്‍, അമ്മ, ടാക്‌സി ഡ്രൈവര്‍, ഓട്ടോ ഡ്രൈവര്‍ എന്നിവര്‍ക്ക് പുറമെ വിമാനത്തില്‍ ഒപ്പം യാത്രചെയ്ത 11 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്.

കേരളത്തില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു; കൊല്ലം സ്വദേശി ചികിത്സയില്‍
എന്താണ് മങ്കി പോക്‌സ്; പകരുന്നതെങ്ങനെ, ശ്രദ്ധിക്കേണ്ടതെന്തെല്ലാം

യുഎഇയില്‍ നിന്നും നാട്ടിലെത്തിയ ദിവസം തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയിലെത്തിയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

മെഡിക്കല്‍ കോളേജില്‍ നിന്നും മങ്കി പോക്‌സാണെന്ന സംശയത്തെ തുടര്‍ന്നാണ് സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനയിലാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. അയച്ച എല്ലാ സാംപിളുകളും പോസിറ്റീവാണെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in