'കോടതി നടപടികളെ പ്രഹസനമാക്കരുത്'; ഐജി ലക്ഷ്മണിന്  ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

'കോടതി നടപടികളെ പ്രഹസനമാക്കരുത്'; ഐജി ലക്ഷ്മണിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്നാണ് ഐജി ലക്ഷ്മണ്‍ കോടതിയെ സമീപിച്ചത്.
Updated on
1 min read

പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്ത ഐജി ഗുഗുലോത്ത് ലക്ഷ്മണ്‍ ഐപിഎസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസിനെയടക്കം കുറ്റപ്പെടുത്തി നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ വിമര്‍ശനം.

കോടതി നടപടികളെ പ്രഹസനമാക്കരുതെന്നും അഭിഭാഷകനെ കുറ്റം പറയാന്‍ കക്ഷിയെ അനുവദിക്കില്ലന്നും കോടതി പറഞ്ഞു. അഭിഭാഷകനെ കുറ്റപ്പെടുത്തിയില്ലെന്ന് മറുപടി നല്‍കിയപ്പോള്‍ എങ്കില്‍ എന്തിനാണ് അഭിഭാഷകനെ മാറ്റിയതെന്നും ഹൈക്കോടതി ചോദിച്ചു. ഐജി ലക്ഷ്മണ്‍ ഐപിഎസ് സത്യവാങ്മൂലം നല്‍കണമെന്നും ഇല്ലെങ്കില്‍ കനത്തതുക പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് നല്‍കണമെന്നും ഇല്ലങ്കില്‍ കനത്ത തുക പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

'കോടതി നടപടികളെ പ്രഹസനമാക്കരുത്'; ഐജി ലക്ഷ്മണിന്  ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കാണാതായ വ്യക്തി മരിച്ചതായി വ്യക്തമാകാതെ അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ല: ഹൈക്കോടതി

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ആരോപണങ്ങള്‍ തന്റെ അറിവോടെ ഉന്നയിച്ചതല്ലെന്ന് ഐജി ഗുഗുലോത്ത് ലക്ഷ്മണ്‍ വ്യക്തമാക്കിയിരുന്നു. അഭിഭാഷകനാണ് എഴുതി ചേര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അഡ്വ നോബിള്‍ മാത്യു വഴി നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തുകയും ചെയ്തു.

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്നാണ് ഐജി ലക്ഷ്മണ്‍ കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഹൈകോടതി പല ആര്‍ബിട്രേറ്റര്‍മാര്‍ക്ക് പരിഹരിക്കാന്‍ നല്‍കുന്ന തര്‍ക്കങ്ങള്‍ പോലും പരിഹരിക്കുന്നത് ഈ അതോറിറ്റിയാണെന്നുമടക്കം ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in