പോക്സോ കേസ്: മോൻസൺ മാവുങ്കലിന്  ജീവിതാവസാനം വരെ തടവും 5.25 ലക്ഷം രൂപ പിഴയും

പോക്സോ കേസ്: മോൻസൺ മാവുങ്കലിന് ജീവിതാവസാനം വരെ തടവും 5.25 ലക്ഷം രൂപ പിഴയും

മോൻസണെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ ആദ്യ ശിക്ഷാവിധിയാണിത്
Updated on
2 min read

പോക്സോ കേസിൽ മോൻസണ് മാവുങ്കലിന് ജീവിതാവസാനം വരെ കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. 2019-ൽ ജീവനക്കാരിയുടെ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് വിധി. മോൻസണെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ ആദ്യ ശിക്ഷാവിധിയാണിത്.

ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് 2020 ജനുവരി 11 മുതൽ 2021 സെപ്റ്റംബർ 24 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. വ്യാജ പുരാവസ്തുക്കളുടെ പേരിൽ ആളുകളിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ 2021 സെപ്റ്റംബർ 25-ന് അറസ്റ്റിലായ ശേഷമാണ് പീഡന കേസുകൾ പുറത്തുവന്നത്. 15 കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.

പോക്സോ കേസ്: മോൻസൺ മാവുങ്കലിന്  ജീവിതാവസാനം വരെ തടവും 5.25 ലക്ഷം രൂപ പിഴയും
പോക്സോ കേസിൽ മോൻസൺ മാവുങ്കൽ കുറ്റക്കാരൻ; ശിക്ഷാവിധി ഇന്നുണ്ടാകും

പോക്സോ കേസിൽ 2022 ജൂൺ മൂന്നിനാണ് വിചാരണ തുടങ്ങിയത്. 2023 ഫെബ്രുവരി ഏഴിന് തെളിവെടുപ്പ് പൂർത്തിയാക്കി കേസ് വാദത്തിന് മാറ്റി. മാർച്ച് 30 ന് ഇരുഭാഗത്തിന്റെയും വാദങ്ങളും പൂർത്തിയായി. തുടർന്നാണ് ഇന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

പോക്സോ ആക്ടിലേയും ഐപിസിയിലേയും വിവിധ വകുപ്പുകൾ പ്രകാരം 12 കുറ്റങ്ങളാണ് മോൻസണെതിരെ എറണാകുളം പോക്സ് കോടതി ജഡ്ജി കെ സോമൻ കണ്ടെത്തിയത്. ഇതനുസരിച്ച് ഐപിസി 342 പ്രകാരം ഒരു വർഷം കഠിന തടവ് , ഐ പി സി 370 (4) പ്രകാരം പത്ത് വർഷം തടവും 50000 രൂപ പിഴയും, ഐ പി സി 506 1 പ്രകാരം ഒരു വർഷം കഠിന തടവ്, ഐ പി സി 313 പ്രകാരം 10 വർഷം കഠിന തടവും 50000 രൂപ പിഴ, പോക്സോ ആക്ടിലെ 5 ( ജെ ) 11 പ്രകാരം ജീവപര്യന്ത്യം കഠിന തടവ് , ഒരു ലക്ഷം രൂപ പിഴ, പോക്സോ ആക്ടിലെ 5 ( ഇ ) 6, ഐ പി സി 376 2 ( എൻ) പ്രകാരം ജീവിതാവസാനം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും , പോക്സോ ആക്ടിലെ 5 (പി ) 6,2018 ഏപ്രിൽ ഒന്ന് മുതൽ 2019 ജൂൺ 30 വരെയുള്ള കാലയളവിൽ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. പിന്നീട് താൻ ആരംഭിക്കാനിരിക്കുന്ന മെഡിക്കൽ സർവകലാശാലയിൽ ജോലി വാഗ്‌ദാനം ചെയ്ത് മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിലും മോൻസൺ പ്രതിയാണ്. ഐ പി സി 376 (2 ) (എഫ്) പ്രകാരം -ജീവിതാവസാനം വരം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പോക്സോ ആകിടിലെ 9 (ഇ) 10 പ്രാകരാം 5 വർഷം കഠിന തടവും 50000 രൂപ പിഴയും പോക്സോ ആക്ട് 9 ( പി )10 പ്രകാരം അഞ് വർഷം കഠിന തടവും 50000 രൂപ പിഴയും പോക്സോ ആക്ടിലെ 11 (iii) പ്രകാരാം 3 വർഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതിയുത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2018 ഏപ്രിൽ ഒന്ന് മുതൽ 2019 ജൂൺ 30 വരെയുള്ള കാലയളവിൽ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. പിന്നീട് താൻ ആരംഭിക്കാനിരിക്കുന്ന മെഡിക്കൽ സർവകലാശാലയിൽ ജോലി വാഗ്‌ദാനം ചെയ്ത് മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിലും മോൻസൺ പ്രതിയാണ്.

logo
The Fourth
www.thefourthnews.in