കേരളത്തില്‍ കാലവർഷമെത്താന്‍ വെെകും; വേനല്‍ മഴ തുടരും
ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തിലെത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ കാലവര്‍ഷം കേളത്തിലേക്കെത്താൻ വൈകുമെന്നാണ് കാലവസ്ഥ വിദഗ്ധരുടെ നിഗമനം. പടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ മണ്‍സൂണ്‍ മഴ ആരംഭിക്കാന്‍ അല്‍പം വൈകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധനായ രാജീവന്‍ ഇരിക്കുളം ദ ഫോര്‍ത്തിനോട് പറഞ്ഞു.
കാലവര്‍ഷക്കാറ്റ് അറബിക്കടലില്‍ പ്രവേശിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചന അനുസരിച്ച് ലക്ഷ ദ്വീപ് വരെ കാലവര്‍ഷം എത്തിയിട്ടുണ്ട്.കേരളത്തിലെത്താന്‍ ഇനിയും സമയമെടുത്തേക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഏഴോടെ മാത്രമേ കാലവര്‍ഷം എത്തുമെന്നാണ് സ്‌കൈമെറ്റ് വെതര്‍ ഏജന്‍സിയുടെ പ്രവചനം
ഇപ്പോള്‍ കേരളത്തില്‍ തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്നത് വേനല്‍ മഴയാണ്. ഇടിമിന്നല്‍ മേഘങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ വരും ദിവസങ്ങളിലും ഈ മഴ തുടരാന്‍ സാധ്യതയുണ്ട്. ഇതിനെ മണ്‍സൂണായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അന്തിമമായി കേരളത്തില്‍ കാലവര്‍ഷം എത്തിയ കാര്യം പ്രഖ്യാപിക്കേണ്ടത് കേന്ദ്ര കാവസ്ഥാ വകുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഏഴോടെ കാലവര്‍ഷം എത്തുമെന്നാണ് സ്‌കൈമെറ്റ് വെതര്‍ ഏജന്‍സിയുടെ പ്രവചനം.
അറബികടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ മേഖല ചുഴലിക്കാറ്റായാല്‍ കാലവര്‍ഷത്തെ സ്വാധീനിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍
കാലവസ്ഥാ വ്യതിയാനം കാലവർഷത്തെ സ്വധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ പതിവിലും വൈകിയാണ് ആന്‍ഡമാനില്‍ കാലവര്‍ഷമെത്തിയത് ശ്രീലങ്കയില്‍ ശക്തമായ മഴ നല്‍കാതെയാണ് കാലവര്‍ഷക്കാറ്റ് അറബിക്കടലില്‍ പ്രവേശിച്ചത്. ഇതെല്ലാം കേരളത്തിനെയും സ്വധീനിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നുണ്ട്. അതേ സമയം തെക്ക് കിഴക്കന്‍ അറബികടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ മേഖല ചുഴലിക്കാറ്റായാല്‍ കാലവര്‍ഷം വേഗത്തിലെത്തുമെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.
കടലില്‍ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്
അതേ സമയം വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്തദിവസങ്ങളില്‍ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കടലില്‍ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.