മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

പൊന്നാനിയിൽ ശവ്വാല്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു
Updated on
1 min read

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പൊന്നാനിയിൽ ശവ്വാല്‍ മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

റമദാൻ 29 വ്രതം പൂർത്തിയാക്കിയാണ് കേരളത്തിലെയും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെയും ഇസ്ലാം മത വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ.

മുഖ്യമന്ത്രിയുടെ പെരുന്നാള്‍ ആശംസ

ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം.

വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്നെതിർക്കേണ്ടതുണ്ട്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.

logo
The Fourth
www.thefourthnews.in