മുകേഷിനെതിരെ വീണ്ടും ആരോപണം; പരാതി നല്‍കി ജൂനിയര്‍ നടി

മുകേഷിനെതിരെ വീണ്ടും ആരോപണം; പരാതി നല്‍കി ജൂനിയര്‍ നടി

ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും പരാതി നല്‍കി
Updated on
1 min read

ചലച്ചിത്രമേഖലയില്‍ ലൈംഗികാരോപണങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കൊപ്പം നിയമപരമായ പരാതിയുമായി കൂടുതല്‍ താരങ്ങള്‍. ഇന്നലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളിനടി നല്‍കിയ പരാതിയില്‍ കൊച്ചി നോര്‍ത്ത് പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്ന് നടന്‍ മുകേഷിനെതിരെ ജൂനിയര്‍ നടി പരാതി നല്‍കിയിട്ടുണ്ട്. ഇമെയിലിലൂടെയാണ് പരാതി കൈമാറിയത്. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ദുരനുഭവങ്ങളുടെ വിവരങ്ങള്‍ പരാതിയിലുണ്ട്.

ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ഇവര്‍ ഇമെയില്‍വഴി പരാതി നല്‍കി. പരാതി നല്‍കിയ സാഹചര്യത്തില്‍ മുകേഷ് പദവികള്‍ ഒഴിയണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തില്‍ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിഞ്ഞേക്കുമെന്ന സൂചനയുണ്ട്.

മുകേഷിനെതിരെ വീണ്ടും ആരോപണം; പരാതി നല്‍കി ജൂനിയര്‍ നടി
അനിശ്ചിതത്വം തുടരുന്നു; 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം ഇന്നും ചേരില്ല, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ അസൗകര്യം കണക്കിലെടുത്തെന്ന് വിശദീകരണം

കൂടാതെ നടന്‍ ബാബുരാജിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും എതിരെ പ്രത്യേക അന്വേഷണസംഘത്തിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ തിരിച്ചെത്തിയാലുടന്‍ മൊഴി നല്‍കും. ആരുടെയും സമ്മര്‍ദത്തിലല്ല പരാതിയെന്നും നടി പ്രതികരിച്ചിരുന്നു.

മുകേഷിനെതിരെ ഇന്നും ലൈംഗികാരോപണ പരാതി ഉയര്‍ന്നിട്ടുണ്ട്. നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് നടി സന്ധ്യ ആരോപിച്ചു. ആ നടിതന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. അമ്മ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറുകയായിരുന്നു. ഉടന്‍ നടനെ വീട്ടില്‍നിന്ന് അമ്മ പുറത്താക്കുകയും ചെയ്തിരുന്നതായി സന്ധ്യ പറഞ്ഞു.

അതേസമയം സിനിമാമേഖലയിലെ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിക്കാനുള്ള പ്രത്യേക സംഘത്തിന്‌റെ യോഗം പോലീസ് അസ്ഥാനത്ത് തുടങ്ങി. അതിനിടെ, ബംഗാളി നടിയുടെ പരാതിയില്‍ പോലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കുമെന്ന സൂചനയുമുണ്ട്.

logo
The Fourth
www.thefourthnews.in