മധു
മധു

'വാളയാര്‍, മധു കേസ്; കേരളത്തിന്‌ പുറത്തുനിന്നുള്ള സിബിഐ സംഘം അന്വേഷിക്കണം'

ആവശ്യമുന്നയിച്ച് ഇരകളുടെ അമ്മമാര്‍ ഇന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണും
Updated on
1 min read

വാളയാർ, മധു കേസുകളിലെ ഇരകളുടെ അമ്മമാർ ഇന്ന് കേന്ദ്ര മന്ത്രി അമിത് ഷായെ കാണും. കേരളത്തിന് പുറത്തുനിന്നുള്ള സിബിഐ സംഘം വാളയാർ കേസ് അന്വേഷിക്കണമെന്നും അഭിഭാഷകനെ വേണമെന്നും ആവശ്യപ്പെടുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണയ്ക്കിടെ അരങ്ങേറിയ സാക്ഷികളുടെ കൂറുമാറ്റ പരമ്പര വിധിയെ സാരമായി ബാധിക്കുമെന്നതിനാൽ, മധുവിന് നീതി ലഭിക്കുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. അതിനാൽ കേസിൽ കേന്ദ്ര ഇടപെടൽ വേണമെന്നാണ് ആവശ്യം.

വാളയാർ കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി തള്ളിയതിൽ സന്തോഷമുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേരളത്തിന് അകത്തുള്ള സിബിഐ സംഘം അന്വേഷണം നടത്തിയാൽ വീണ്ടും കണ്ണിൽ പൊടിയിടുമെന്ന ആശങ്കയുള്ളതിനാൽ, കേരളത്തിന് പുറത്തുനിന്നുള്ള സംഘം കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. കൂടാതെ വാളയാർ കേസ് അന്വേഷിക്കാൻ മാത്രം ഒരു അഭിഭാഷകൻ വേണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

മധു
അട്ടപ്പാടി മധു വധക്കേസ്; ജാമ്യം റദ്ദാക്കിയ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

മധു കേസിൽ പ്രധാന സാക്ഷികളായി പ്രോസിക്യൂഷന്‍ മുന്നോട്ടുകൊണ്ടുവന്ന എട്ടു സാക്ഷികളില്‍ ഏഴു പേരും വിചാരണയ്ക്കിടെ മൊഴിമാറ്റിയിരുന്നു. കേസില്‍ ആകെ 119 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 10 മുതല്‍ 17 വരെയുള്ള സാക്ഷികളില്‍ ഏഴു പേരാണ് മൊഴിമാറ്റിപ്പറഞ്ഞത്. പോലീസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു രഹസ്യമൊഴി നല്‍കിയതെന്നാണ്‌ ഇവര്‍ കോടതിയേ അറിയിച്ചത്. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്‍റെ കുടുംബം പങ്കുവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയെ കാണാനുള്ള കുടുംബത്തിന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in