നിഖിലിനായി ശുപാർശ ചെയ്തത് സിപിഎം നേതാവ്, പേര് വെളിപ്പെടുത്തില്ല; എംഎസ്എം കോളേജ് മാനേജർ

നിഖിലിനായി ശുപാർശ ചെയ്തത് സിപിഎം നേതാവ്, പേര് വെളിപ്പെടുത്തില്ല; എംഎസ്എം കോളേജ് മാനേജർ

ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കോളേജിൽ ഒരു വിദ്യാര്‍ഥിയുടെ മാത്രം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് വ്യാജമാണോ അല്ലയോ എന്ന് പറയുക എളുപ്പമല്ല
Updated on
1 min read

വ്യാജ ബിരുദ വിവാദത്തിൽ നിഖിൽ തോമസിന്റെ അഡ്മിഷനുവേണ്ടി രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്ന് കായംകുളം എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു. നിഖിലിന് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സിപിഎം നേതാവാണെന്ന് ഹിലാല്‍ ബാബു പറഞ്ഞു. എന്നാല്‍ രാഷ്ട്രീയപരമായും വ്യക്തിപരമായും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാൽ ആ നേതാവിന്റെ പേര് പുറത്ത് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കോളേജിൽ ഒരു വിദ്യാര്‍ഥിയുടെ മാത്രം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് വ്യാജമാണോ അല്ലയോ എന്ന് പറയുക എളുപ്പമല്ലന്നും മാനേജർ ഹിലാൽ ബാബു

സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കേണ്ടത് സർവകലാശാലയാണ്. വിഷയത്തില്‍ വിദ്യാർഥിയെ സസ്പെന്റ് ചെയ്ത് മാനേജ്മെന്റ് നടപടിയെടുത്തിട്ടുണ്ട്. നിഖിലിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അഡ്മിഷനില്‍ അധ്യാപകർ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവർക്കെതിരെയും നടപടിയെടുക്കുമെന്നും മാനേജർ വ്യക്തമാക്കി. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കോളേജിൽ ഒരു വിദ്യാര്‍ഥിയുടെ മാത്രം സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് വ്യാജമാണോ അല്ലയോ എന്ന് പറയുക എളുപ്പമല്ലന്നും അദ്ദേഹം പറഞ്ഞു.

നിഖിലിനായി ശുപാർശ ചെയ്തത് സിപിഎം നേതാവ്, പേര് വെളിപ്പെടുത്തില്ല; എംഎസ്എം കോളേജ് മാനേജർ
'പാര്‍ട്ടിയോട് ചെയ്തത് കൊടുംചതി'; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ കൈവിട്ട് സിപിഎം

അതിനിടെ നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തതത് കൊടുംചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്‍ ആരോപിച്ചു. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പാര്‍ട്ടിക്കാര്‍ ആരെങ്കിലും നിഖിലിനെ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി.

നിഖിലിനെതിരെ കേരള സർവകലാശാലയും കലിംഗ സര്‍വകലാശാലയും നിയമനടപടികള്‍ ആരംഭിച്ചു. നിഖിലിനെതിരെ പരാതി നല്‍കാന്‍ കലിംഗ സര്‍വകലാശാല ലീഗല്‍ സെല്‍ വിലാസമടക്കമുള്ള രേഖകള്‍ ശേഖരിച്ച് തുടങ്ങി. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇയാളെ കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോളേജ് പ്രിൻസിപ്പാൾ മുഹമ്മദ് താഹ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in