ഉദ്യോഗസ്ഥ തലപ്പത്ത് വീണ്ടും അഴിച്ചുപണി; മുഹമ്മദ് ഹനീഷ് തിരികെ വ്യവസായ വകുപ്പിൽ

ഉദ്യോഗസ്ഥ തലപ്പത്ത് വീണ്ടും അഴിച്ചുപണി; മുഹമ്മദ് ഹനീഷ് തിരികെ വ്യവസായ വകുപ്പിൽ

ഏഴാം തീയതി പുറത്തിറക്കിയ ഉത്തരവില്‍ വ്യവസായ വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിലേക്ക് മാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം ആരോഗ്യ വകുപ്പിലേക്കെന്ന് തിരുത്തി ഉത്തരവ് ഇറക്കുകയായിരുന്നു
Updated on
1 min read

ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം വന്ന് രണ്ടാഴ്ച തികയുന്നതിന് മുൻപ് വീണ്ടും മാറ്റങ്ങൾ. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ എപിഎം മുഹമ്മദ് ഹനീഷിനെ വീണ്ടും അതേ പോസ്റ്റില്‍ നിയമിച്ചു. നിലവില്‍ വഹിക്കുന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി പദവിക്ക് പുറമെയാണ് ഇപ്പോൾ വ്യവസായ വകുപ്പിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്.

Attachment
PDF
2239 (1).pdf
Preview

രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ഹനീഷിനെ പദവികളിൽ നിന്ന് മാറ്റി ഉത്തരവ് ഇറക്കുന്നത്. മെയ് ഏഴാം തീയതി രാത്രി പുറത്തിറക്കിയ ഉത്തരവില്‍ വ്യവസായ വകുപ്പില്‍ നിന്ന് റവന്യൂ വകുപ്പിലേക്കായിരുന്നു മുഹമ്മദ് ഹനീഷിന് മാറ്റം. പിന്നാലെ എട്ടാം തീയതി രാവിലെ സർക്കാർ പുതുക്കിയ ഉത്തരവ് ഇറക്കി. വ്യവസായ വകുപ്പില്‍ നിന്ന് ആരോഗ്യ വകുപ്പിലേക്ക് ഹനീഷിനെ മാറ്റുന്നതായി ഈ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ ആരോഗ്യ വകുപ്പിനൊപ്പം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി കൂടി തിരികെ നല്‍കി. ആയുഷ് വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്

മെയ് ഏഴിലെ ആദ്യ ഉത്തരവിൽ നിന്ന്
മെയ് ഏഴിലെ ആദ്യ ഉത്തരവിൽ നിന്ന്
മെയ് എട്ടിലെ പുതുക്കിയ ഉത്തരവിൽ നിന്ന്
മെയ് എട്ടിലെ പുതുക്കിയ ഉത്തരവിൽ നിന്ന്

ആയുഷ് വകുപ്പില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന കേശവേന്ദ്രകുമാറിനെ ധനകാര്യ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. കൊളിജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ വി വിഗ്നേശ്വരിക്ക് കോട്ടയം കളക്ടറായി നിയമനം ലഭിച്ചു. തൃശൂര്‍ ജില്ലാ വികസന കമ്മീഷണര്‍ ശിഖാ സുരേന്ദ്രന്‍ ഐഎഎസിനെ കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറായി ചുമതല നല്‍കി.

logo
The Fourth
www.thefourthnews.in