മുകേഷിന്റെ രാജി: സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ണായക ചര്‍ച്ച, പാര്‍ട്ടി നിലപാട് തള്ളി ബൃന്ദ കാരാട്ടും

മുകേഷിന്റെ രാജി: സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ണായക ചര്‍ച്ച, പാര്‍ട്ടി നിലപാട് തള്ളി ബൃന്ദ കാരാട്ടും

മുകേഷിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്നാണ് സിപിഎമ്മിലെ ഒരു സംഘം കരുതുന്നത്
Updated on
1 min read

ലൈംഗികപീഡനാരോപണത്തില്‍പ്പെട്ട നടനും കൊല്ലം എംഎല്‍എയുമായ എം മുകേഷിന്റെ രാജി സംബന്ധിച്ച തീരുമാനം ഇന്നത്തെ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജി വേണ്ടന്ന നിലപാട് ആണ് പാര്‍ട്ടി ആദ്യം സ്വീകരിച്ചതെങ്കിലും സിപിഐ അടക്കം ഘടകകക്ഷികളില്‍നിന്നും ബൃന്ദ കാരാട്ട് പോലെ ദേശീയ നേതാക്കളില്‍ നിന്നു കടുത്ത സമ്മര്‍ദമാണ് സംസ്ഥാന നേതൃത്വം നേരിടുന്നത്.

തനിക്കെതിരേ നടക്കുന്നത് ബ്ലാക്ക് മെയ്‌ലിങ് ആണെന്ന് മുകേഷ് മുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, മുകേഷിനെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്നാണ് സിപിഎമ്മിലെ ഒരു സംഘം കരുതുന്നത്. അതുകൊണ്ടു തന്നെ രാജി എന്നത് അനിവാര്യമാണെന്നും ഇവര്‍ വാദിക്കുന്നു. ഇന്ന് നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ പ്രധാന ചര്‍ച്ചയും മുകേഷിന്റെ രാജി എന്നതാണ്.

മുകേഷിന്റെ രാജി: സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ നിര്‍ണായക ചര്‍ച്ച, പാര്‍ട്ടി നിലപാട് തള്ളി ബൃന്ദ കാരാട്ടും
ലൊക്കേഷനിലെ ലൈംഗികാതിക്രമം: ജയസൂര്യയ്‌ക്കെതിരെ ഒരു കേസ് കൂടി, അറസ്റ്റ് ഭയന്ന് നടന്‍ ഉടനെ കേരളത്തിലേക്കില്ല

അതേസമയം, ദിവസങ്ങളായി തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്ന മുകേഷ് ഇന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് യാത്രയെന്നാണ് ലഭിക്കുന്ന വിവരം. അടുത്തമാസം മൂന്നുവരെ മാത്രമാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നിനു കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മുകേഷ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നത്. പോലീസ് അകമ്പടിയോടെയാണ് മുകേഷിന്റെ യാത്ര.

അതേസമയം, മുകേഷ് രാജിവയ്ക്കണമെന്ന് ശക്തമായ നിലപാടില്‍ തന്നെയാണ് സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ധാര്‍മികത മുന്‍നിര്‍ത്തി മുകേഷ് മാറി നില്‍ക്കണമെന്ന സിപിഐ നിലപാടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചത്.

അതേസമയം, സമാന കേസുകളില്‍ പ്രതികളായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി സിപിഎം പിബി അംഗം ബൃന്ദകാരാട്ട് രംഗത്തെത്തി. സിപിഎമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് ബൃന്ദയുടെ നിലപാട് വ്യക്തമാക്കല്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിക്കുന്നതിനിടെയാണ് സിപിഎം നേതൃത്വത്തിനെതിരെ ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. മുകേഷുമായി ബന്ധപ്പെട്ട വിവാദത്തില്‍ 'അവര്‍ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തു'വെന്ന രീതിയിലുള്ള പ്രയോജനരഹിതമായ വാദത്തില്‍ പിടിച്ച് തൂങ്ങരുതെന്നാണ് ലേഖനത്തില്‍ ബൃന്ദ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in