മുനമ്പം ഭൂതർക്കം: തീരുമാനങ്ങൾ എടുക്കേണ്ടത് നിയമാനുസൃതമായി, പിടിവാശികളില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ

മുനമ്പം ഭൂതർക്കം: തീരുമാനങ്ങൾ എടുക്കേണ്ടത് നിയമാനുസൃതമായി, പിടിവാശികളില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ

മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങൾ, അവരുടെ രേഖകൾ ഉൾപ്പെടെയെല്ലാം പരിശോധിക്കപ്പെടുമെന്നും എം കെ സക്കീർ പറഞ്ഞു
Updated on
1 min read

മുനമ്പം ഭൂമി വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയെന്ന് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ. വഖഫുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങൾ അനുസരിച്ചാകും ബോർഡിൻറെ പ്രവർത്തനം. മുനമ്പത്തെ താമസക്കാരുടെ അവകാശങ്ങളോട് മുഖം തിരിക്കുന്നില്ലെന്നും ബോർഡിന് യാതൊരു പിടിവാശിയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങൾ, അവരുടെ രേഖകൾ ഉൾപ്പെടെയെല്ലാം പരിശോധിക്കപ്പെടുമെന്നും എം കെ സക്കീർ പറഞ്ഞു. മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് നവംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിട്ടുണ്ട്. ചർച്ചയിൽ സംഭവങ്ങളുടെ സംക്ഷിപ്ത രൂപം അവതരിപ്പിക്കും. ബാക്കി തീരുമാനങ്ങൾ എടുക്കേണ്ടത് സർക്കാരാണ്. വഖഫായി നൽകുന്ന രീതിയിലാണ് ഭൂമി കൈമാറ്റം നടന്നതെന്നും പിന്നാലെ വരുന്ന ഫാറൂഖ് കോളേജ് പൊളിച്ചാൽ തിരികെ നൽകണമെന്ന ഉപാധികൾ അതുകൊണ്ടുതന്നെ നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനമ്പം ഭൂതർക്കം: തീരുമാനങ്ങൾ എടുക്കേണ്ടത് നിയമാനുസൃതമായി, പിടിവാശികളില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ
എന്താണ് മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം? സത്യവും മിഥ്യയും

മുനമ്പത്ത് ഏകദേശം 614 കുടുംബങ്ങൾ കാലങ്ങളായി താമസിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ എണ്ണത്തിന്റെ കാര്യത്തിൽ വഖഫ് ബോർഡ് ഉൾപ്പെടെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തങ്ങളുടെ പൂർവികർ പണം കൊടുത്ത് വാങ്ങിയ ഭൂമിയിൽ അവകാശം ആവശ്യപ്പെട്ട് നടത്തുന്ന സമരം 24 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം, വിഷയം മുൻ നിർത്തി വർഗീയ ചേരിതിരിവിനുള്ള ശ്രമങ്ങൾ നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന നിലപാടായിരുന്നു വി.ഡി സതീശന്റേത്. വഖഫാണെന്ന് പറയുന്ന സമയത്ത് അവിടെ ആളുകൾ താമസിച്ചിരുന്നു. അങ്ങനെയുള്ള ഭൂമി വഖഫാക്കാൻ പറ്റില്ല. ഫാറൂഖ് കോളജ് മാനേജ്‌മെന്റ് ഈ ഭൂമി ഉപയോഗിച്ചില്ലെങ്കിൽ തിരിച്ചുകൊടുക്കണമെന്ന് പറയുന്നുണ്ട്. വഖഫിൽ അങ്ങനെ നിബന്ധന പാടില്ലെന്നും സതീശൻ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in