'കേരളത്തില്‍ പത്തിലേറെ പേര്‍ ബോട്ടപകടത്തില്‍ മരിക്കും' ; ഒരു മാസം മുന്‍പേ പ്രവചിച്ച് മുരളി തുമ്മാരുകുടി

'കേരളത്തില്‍ പത്തിലേറെ പേര്‍ ബോട്ടപകടത്തില്‍ മരിക്കും' ; ഒരു മാസം മുന്‍പേ പ്രവചിച്ച് മുരളി തുമ്മാരുകുടി

ഈ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്ത് കൊണ്ടും മുന്‍കരുതലുകള്‍ ശ്രദ്ധിച്ചു കൊണ്ടുമാണ് ഇത്തരത്തില്‍ ഒരു പ്രവചനം നടത്തുന്നതെന്നായിരുന്നു ഏപ്രില്‍ ഒന്നിന് ഫേസ്ബുക്കില്‍ കുറിച്ചത്
Updated on
1 min read

മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ സംഭവത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു മാസം മുമ്പേ കേരളത്തിൽ സമാനമായ ഒരു ബോട്ടപകടം പ്രവചിച്ച മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചർച്ചയാവുകയാണ്.

എന്നാണ് കേരളത്തില്‍ വലിയൊരു ഹൗസ് ബോട്ടപകടം ഉണ്ടാകാന്‍ പോകുന്നത്? കേരളത്തില്‍ പത്തിലേറെ പേര്‍ ഒരു ഹൗസ് ബോട്ടപകടത്തില്‍ മരിക്കാന്‍ പോകുന്നത് ഏറെ വൈകില്ല എന്നാണ് തുമ്മാരുകുടി പറഞ്ഞത്.ഈ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്ത് കൊണ്ടും മുന്‍കരുതലുകള്‍ ശ്രദ്ധിച്ചു കൊണ്ടുമാണ് ഇത്തരത്തില്‍ ഒരു പ്രവചനം നടത്തുന്നതെന്നായിരുന്നു ഏപ്രില്‍ ഒന്നിന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഒന്നില്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ പോകാന്‍ പോകുന്ന ഒരപകട സാധ്യതയെപ്പറ്റിയാണ് പറയുന്നതെന്നും അത് ഹൗസ് ബോട്ട് ടൂറിസം രംഗത്തെപ്പറ്റിയുമാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞത്. കോഴിക്കോട് മുതല്‍ കൊല്ലം വരെയുള്ള നദികളിലും കായലുകളിലും ഇപ്പോള്‍ എത്ര ഹൗസ് ബോട്ടുകളുണ്ടെന്ന ചോദ്യം മുരളി ഫേസ്ബുക്കില്‍ ചോദിക്കുന്നു. ആര്‍ക്കും ഒരു കണക്കുമില്ലെന്നും കുറിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in