ആർ. സോമശേഖരൻ
ആർ. സോമശേഖരൻ

സംഗീത സംവിധായകൻ ആർ സോമശേഖരൻ അന്തരിച്ചു

'കിരീടം' എന്ന ചിത്രത്തിന് സംഗീതം ചെയ്യുവാൻ ആദ്യം നിശ്ചയിച്ചത് സോമശേഖരനെ ആയിരുന്നു
Updated on
1 min read

ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരൻ (77) അന്തരിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 1982 ൽ 'ഇതും ഒരു ജീവിതം' എന്ന ചിത്രത്തിൽ യേശുദാസ് പാടിയ 'പ്രകൃതി പ്രഭാമയീ' എന്ന ഗാനത്തിന് സംഗീതം നൽകിയാണ് മലയാള സിനിമയിലേക്ക് ചുവടുവെച്ചത്. 50 ഓളം സീരിയലുകൾക്കും നിരവധി ഭക്തി ഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. 'കിരീടം' എന്ന ചിത്രത്തിന് സംഗീതം ചെയ്യുവാൻ ആദ്യം നിശ്ചയിച്ചത് സോമശേഖരനെ ആയിരുന്നു.

ആർ. സോമശേഖരൻ
സംഗീത ശില്പി വിടവാങ്ങി; പക്ഷേ 'പുളിയിലക്കരയ്ക്ക്' മരണമില്ല

പ്രൊഫഷണൽ നാടകങ്ങൾക്ക് സംഗീതം നൽകിയാണ് സോമശേഖരൻ സംഗീത രംഗത്തേക്കെത്തിയത്. ജാതകം എന്ന ചിത്രത്തിന് സംഗീതം നൽകി. ആരോഗ്യ വിഭാഗത്തിൽ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യനായിരുന്നു. ഇടക്കാലത്ത് ഒമാനിലേക്ക് പോയ അദ്ദേഹം കരിയറിൽ നീണ്ട ഇടവേള എടുത്തിരുന്നു. മടങ്ങി വന്ന അദ്ദേഹം മിനി സ്ക്രീൻ രംഗത്തേക്ക് കടന്നു. 'ഈ അഭയതീരം' , 'മി.പവനായി 99.99, 'ബ്രഹ്മാസ്ത്രം' എന്നീ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നൽകി.

തിരുവനന്തപുരം കാഞ്ഞിരം പാറ കൈരളി നഗർ സൗപർണികയിലായിരുന്നു താമസം. ഭാര്യ ജയമണി. മക്കൾ ജയശേഖർ, ജയശ്രീ, ജയദേവ്. മരുമക്കൾ അഡ്വ: സുധീന്ദ്രൻ. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ ഇന്ന് വൈകിട്ട് സംസ്കാര ചടങ്ങുകൾ നടക്കും.

logo
The Fourth
www.thefourthnews.in