സമസ്തയ്ക്ക് വിമര്‍ശനം; അച്ചടക്ക നടപടി നേരിട്ട അബ്ദുല്‍ ഹക്കീം ഫൈസിയെ പിന്തുണച്ച് കെഎം ഷാജി

സമസ്തയ്ക്ക് വിമര്‍ശനം; അച്ചടക്ക നടപടി നേരിട്ട അബ്ദുല്‍ ഹക്കീം ഫൈസിയെ പിന്തുണച്ച് കെഎം ഷാജി

സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന ചൂണ്ടിക്കാട്ടിയായിരുന്നു അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കി നടപടി എടുത്തത്.
Updated on
1 min read

സമസ്ത ഇകെ വിഭാഗത്തെ പരോക്ഷമായി വിമര്‍ശിച്ച് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറിയും സമസ്ത മലപ്പുറം ജില്ലാ മുശാവറാ അംഗവുമായ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയ തീരുമാനത്തിന് പിന്നാലെയാണ് പ്രതികരണം.

'ഹക്കീം ഉസ്താദ് വരുത്തിയിട്ടുള്ള മാറ്റം എന്താണ്, എത്ര മഹോന്നതമാണ്. ആരെങ്കിലുമൊക്കെ വലിയ വിഷമവും പ്രയാസവും ഉണ്ടാക്കിയിട്ട് മായിച്ച് കളഞ്ഞാല്‍ മായിച്ച് കളയാവുന്നതല്ല ആ മനുഷ്യനൊക്കെ രാജ്യത്തുണ്ടാക്കിയ മഹാവിപ്ലവം. എന്നായിരുന്നു ഷാജിയുടെ പ്രതികരണം. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന ചൂണ്ടിക്കാട്ടിയായിരുന്നു അബ്ദുല്‍ ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കി നടപടി എടുത്തത്. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിലടക്കം പ്രവര്‍ത്തിക്കുന്ന ഫൈസിയെ സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in