മുസ്ലീം ലീഗ് ഭാരവാഹികളെ 
നാളെയറിയാം: പിഎംഎ സലാം ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും;ഇബ്രാഹിംകുഞ്ഞ് ട്രഷററാകാന്‍ സാധ്യത

മുസ്ലീം ലീഗ് ഭാരവാഹികളെ നാളെയറിയാം: പിഎംഎ സലാം ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും;ഇബ്രാഹിംകുഞ്ഞ് ട്രഷററാകാന്‍ സാധ്യത

പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടരും
Updated on
1 min read

മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കാനുള്ള കൗൺസിൽ യോഗം ശനിയാഴ്ച നടക്കും. പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടരും. ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പി എം എ സലാം തന്നെ വരുമെന്നാണ് സൂചന. ട്രഷറർ പദവിയിലേക്ക് വി കെ ഇബ്രാംഹിംകുഞ്ഞിനെ ലീഗ് നേത്യത്വം സജീവമായി പരിഗണിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ ലീഗിനകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായുണ്ടാക്കിയ ഫോര്‍മുല അനുസരിച്ചാണ് ഇബ്രാഹിംകുഞ്ഞ് സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് വരുന്നത്.

അംഗത്വത്തില്‍ പകുതിയില്‍ അധികം സ്ത്രീകളാണെങ്കിലും സംസ്ഥാന ഭാരവാഹികളില്‍ വനിതകളാരും ഉണ്ടാവില്ല

പി എം എ സലാം
പി എം എ സലാം

തെക്കന്‍ കേരളത്തില്‍ നിന്ന് ഇബ്രാഹിംകുഞ്ഞിന് പുറമേ അഡ്വ. മുഹമ്മദ് ഷായും പുതുതായി സംസ്ഥാന ഭാരവാഹി പട്ടികയില്‍ ഇടം പിടിക്കും. നിലവിലെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ ഇടുക്കിയില്‍ നിന്നുള്ള ടി എം സലീം കമ്മിറ്റിയില്‍ തുടരാനാണ് സാധ്യത. ലീഗിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളായ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് ഭാരവാഹികളാകാന്‍ ശ്രമിക്കുന്ന നിരവധി നേതാക്കളുണ്ട്. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമനെ ഇത്തവണത്തെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

വി കെ ഇബ്രാംഹിം കുഞ്ഞ്
വി കെ ഇബ്രാംഹിം കുഞ്ഞ്

അംഗത്വത്തില്‍ പകുതിയില്‍ അധികം സ്ത്രീകളാണെങ്കിലും സംസ്ഥാന ഭാരവാഹികളില്‍ വനിതകളാരും ഉണ്ടാവില്ല. 19 അംഗ സംസ്ഥാന കമ്മിറ്റിക്ക് പുറമേ 21 പേരടങ്ങുന്ന സെക്രട്ടേറിയറ്റും നാളെ നിലവില്‍ വരും. തര്‍ക്കങ്ങളെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നിട്ടില്ല, നിലവിലെ കമ്മിറ്റി തുടരട്ടെയെന്നാണ് സംസ്ഥാന നേത്യത്വത്തിന്റെ നിര്‍ദേശം.

logo
The Fourth
www.thefourthnews.in