യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് മൂവാറ്റുപുഴ മുനിസിഫ് കോടതി

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് മൂവാറ്റുപുഴ മുനിസിഫ് കോടതി

യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഉൾപ്പെടെയുള്ള എതിർകക്ഷികളോട് വിശദീകരണം തേടി
Updated on
1 min read

2023 ൽ കേരളത്തിൽ നടന്ന യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് മൂവാറ്റുപുഴ മുനിസിഫ് കോടതി.സംഘടനയുടെ ഭരണഘടനാചട്ടങ്ങൾക്ക് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും, വോട്ടർമാരെ ചേർത്തതിലും, വോട്ടെടുപ്പിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ആയതിനാൽ ഈ ഇലക്ഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കവെയാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.

യൂത്ത് കോൺഗ്രസ് അംഗമായ മൂവാറ്റുപുഴ സ്വദേശി നഹാസ്, മുഹമ്മദ് അഭിഭാഷകരായ ജിജോ ജോസഫ് , എൽദോസ് വർഗീസ് എന്നിവർ മുഖേനയാണ് ഹർജി നൽകിയത്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് മൂവാറ്റുപുഴ മുനിസിഫ് കോടതി
ഒന്നേകാല്‍ ലക്ഷം വ്യാജന്‍മാര്‍; ഇലക്ഷന്‍ ഐഡി കാര്‍ഡ് നിര്‍മിക്കാന്‍ ആപ്ലിക്കേഷന്‍, പ്രതിരോധത്തിലായി യൂത്ത് കോണ്‍ഗ്രസ്

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കമ്മിറ്റി ചാർജ് കൈമാറരുതെന്നും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവക്കണമെന്നും മെമ്പർഷിപ്പിന് അപേക്ഷ നൽകിയ മുഴുവൻ ആളുകളുടെയും പൂർണവിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് കോടതിയിൽ ഹാജരാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് മൂവാറ്റുപുഴ മുനിസിഫ് കോടതി
'ഡിവൈഎഫ്‌ഐ നിലവിലുണ്ടെന്ന് അറിയുന്നത് ഇത്തരം ആരോപണങ്ങളിലൂടെ'; അസാധുവോട്ടില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഇതില്‍ എതിർകക്ഷികളായ നാഷണൽ യൂത്ത് കോൺഗ്രസ്സ്, കേരളാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ, റിട്ടേണിങ് ഓഫീസർമാരായ സി ബി രതീഷ്, സെയ്ത് ഹംസത്തുള്ള എന്നിവരോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in