എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍

'സമദൂരം പലപ്പോഴും സമദൂരമാകാറില്ല'; സ്ഥാനാർഥി വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്ന് എം വി ഗോവിന്ദന്‍

വൃക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്ന് എം വി ഗോവിന്ദന്‍
Updated on
1 min read

പുതുപ്പള്ളിയിയിലെ ഇടത് സ്ഥാനാർഥി ജെയ്ക് സി തോമസ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുള്‍പ്പെടെയുള്ള മതമേലധ്യക്ഷന്‍മാരെ കണ്ടതില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ഥാനാർഥി എന്ന  നിലയിൽ ആരെയും കാണാം അതിൽ തെറ്റില്ല. വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം വി ഗോവിന്ദന്‍
വികസനം പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുമോ? വെല്ലുവിളിയുമായി ജെയ്ക്ക്, തയ്യാറെന്ന് യുഡിഎഫ് നേതാക്കള്‍

തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സ്ഥാനാർഥിക്ക്‌ ഏത്‌ വ്യക്തിയേയും കാണാം. സുകുമാരൻ നായരുടെ സമദൂര പ്രസ്‌താവന നല്ലത്‌. സമദൂരം പലപ്പോഴും സമദൂരമാകാറില്ലെന്നും എന്‍ എസ് എസിന്‍റെ സമദൂരം എന്ന നിലപാടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എംവി ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ബന്ധപ്പെട്ട് കൂടുതലൊന്നും പറയാനില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം ഉന്നയിച്ചപ്പോൾ എല്ലാം പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. പിന്നാലെ വാർത്താസമ്മേളനം മതിയാക്കുകയും ചെയ്തു.

വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം ഉന്നയിച്ചപ്പോൾ എല്ലാം പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്‌തംബർ 11 മുതൽ ഒരാഴ്‌ച നീളുന്ന പ്രതിഷേധ കൂട്ടായ്‌മയിലൂടെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാണാണ് സിപിഎം ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന്‌ അർഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നൽകുന്നില്ല. 18000 കോടിയുടെ നഷ്‌ടമാണ്‌ ഇതിലൂടെ സംസ്ഥാനത്തിന്‌. ജിഎസ്‌ടി നഷ്‌ടപരിഹാരമായി നൽകിയിരുന്ന 12000 കോടിയും നൽകുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു. വിപണി ഇടപെടലിന്‌ കേന്ദ്രം പണം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in