'പുതുപ്പള്ളിയിൽ പ്രതിപക്ഷം വിചാരണ ചെയ്യപ്പെടും'; ജെയ്ക്കിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ

'പുതുപ്പള്ളിയിൽ പ്രതിപക്ഷം വിചാരണ ചെയ്യപ്പെടും'; ജെയ്ക്കിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ

രാഷ്ട്രീയപോരാട്ടമാകും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പെന്ന് എം വി ഗോവിന്ദൻ
Updated on
1 min read

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക് സി തോമസിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളിയിൽ രാഷ്ട്രീയപോരാട്ടമാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിചാരണ ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

'പുതുപ്പള്ളിയിൽ പ്രതിപക്ഷം വിചാരണ ചെയ്യപ്പെടും'; ജെയ്ക്കിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ
മൂന്നാം അങ്കം; പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി

'' പിണറായി വിജയൻ സർക്കാർ വന്നതിന് ശേഷമാണ് കേരളത്തിൽ വികസനം വന്നത്. എന്നാൽ കോൺഗ്രസ് അജണ്ട വച്ച് വികസനത്തെ എതിർക്കുന്നു. കേരളം ലോകത്തിന് മാതൃകയാകുന്ന വികസന പ്രവർത്തനങ്ങളെ പോലും അവർ എതിർക്കുന്നു'' - എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിന്റെ വിലയിരുത്തലാകട്ടെ തിരഞ്ഞെടുപ്പെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

''വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് എൽഡിഎഫ് തയ്യാറല്ല. . വീണ വിജയനെതിരായ എതിരായ ആരോപണത്തിലൂടെ മുഖ്യമന്ത്രിക്കെതിരായ വാർത്ത കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടുകളിൽ പാർട്ടിക്ക് ഒന്നും പറയാനില്ല. സേവനം നൽകിയതിനുള്ള പ്രതിഫലമാണ് കൈപ്പറ്റിയിരിക്കുന്നത്. കണക്കിൽപ്പെട്ട പണമാണെന്ന് വ്യക്തമായിട്ടുണ്ട്'' -എം വി ഗോവിന്ദൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in